
News
താൻ പോകുന്നു! മരിക്കുന്നതിന് മുൻപ് അമ്മയെ വീഡിയോ കോൾ ചെയ്ത് അപർണ്ണ; പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്; സത്യങ്ങൾ പുറത്തേക്ക്
താൻ പോകുന്നു! മരിക്കുന്നതിന് മുൻപ് അമ്മയെ വീഡിയോ കോൾ ചെയ്ത് അപർണ്ണ; പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്; സത്യങ്ങൾ പുറത്തേക്ക്

നടി അപർണ നായരുടെ മരണത്തിൽ നടുക്കം മാറാതെ പ്രേക്ഷകരും സഹപ്രവർത്തകരും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അപർണ നായരുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരയുകയും ഫോൺ കട്ടാക്കുകയുമായിരുന്നു. അതിനു ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ മരിച്ചുവെന്ന വാര്‍ത്തായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു.
ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം.അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.
ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...