
Social Media
അർജുൻ അശോകന്റെ മുപ്പതാം പിറന്നാൾ ഗംഭീരമാക്കി കുടുംബം; വീഡിയോ പുറത്ത
അർജുൻ അശോകന്റെ മുപ്പതാം പിറന്നാൾ ഗംഭീരമാക്കി കുടുംബം; വീഡിയോ പുറത്ത
Published on

കഴിഞ്ഞ ദിവസമായിരുന്നു ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ പിറന്നാൾ. മുപ്പത് വയസ്സ് തികയുകയാണ് പ്രിയതാരത്തിന്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരത്തിനായി കുടുംബം ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയുടെ ബ്രഹ്മയുഗത്തിന്റെ ലൊക്കേഷനിൽ നടന്ന അർജുന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും ശ്രദ്ധ കവരുന്നുണ്ട്.
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിലുള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.
സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. സൂപ്പർ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളെല്ലാം സമീപകാലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്യൂത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ത്രിശങ്കു’ ആണ് അർജുന്റെ അവസാനം റിലീസിനെത്തിയ ചിത്രം.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...