
Actor
നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു; അല്ലു അര്‍ജുനെ അഭിനന്ദിച്ച് സൂര്യ
നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു; അല്ലു അര്‍ജുനെ അഭിനന്ദിച്ച് സൂര്യ

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് സിനിമാ ഫിലിം ഇൻഡസ്ട്രിയിൽ അല്ലു അർജുൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂര്യ കുറിച്ചു.
‘‘ആശംസകൾ പ്രിയ അല്ലു അര്ജുന്. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം.’’–സൂര്യ എക്സിൽ കുറിച്ചു.
‘പുഷ്പ’ സിനിമയിലൂടെ തന്നെ മികച്ച സംഗീത സംവിധായകനായി മാറിയ ദേവി ശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.
‘പുഷ്പ’ സിനിമയിലൂടെയാണ് അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണുമാണ് (മിമി) മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ (മറാഠി ചിത്രം: ഗോദാവരി).
സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’ പാൻ ഇന്ത്യൻ സിനിമയായെത്തി ബോക്സ്ഓഫിസിൽ തരംഗമായ ചിത്രമാണ്. മലയാളത്തിലും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്. ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും പ്രേക്ഷക പ്രീതി നേടിയിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...