
News
അഡ്വാൻസ് വാങ്ങിയ ശേഷം യോഗി ബാബു ഷൂട്ടിന് വരുന്നില്ലെന്ന് പരാതി
അഡ്വാൻസ് വാങ്ങിയ ശേഷം യോഗി ബാബു ഷൂട്ടിന് വരുന്നില്ലെന്ന് പരാതി
Published on

അഡ്വാൻസ് വാങ്ങിയ ശേഷം തമിഴ് നടൻ യോഗി ബാബു ഷൂട്ടിന് വരുന്നില്ലെന്ന് പരാതി. റൂബി ഫിലിം നിർമാണ കമ്പനി ഉടമയും നിർമാതാവുമായ ഹസി ആണ് യോഗിക്കെതിരെ പരാതി നൽകിയത്.
ജാക്ക് ഡാനിയേൽ എന്ന പുതിയ ചിത്രത്തിനായി 65 ലക്ഷം രൂപയാണ് യോഗി ബാബുവിന് പ്രതിഫലമായി നൽകാനിരുന്നത്. ഇതിൽ 20 ലക്ഷത്തിന്റെ ചെക്ക് അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയ ശേഷം യോഗി ബാബു ഷൂട്ടിന് വരാതെ വഞ്ചിക്കുകയാണെന്നാണ് ഉടമയുടെ ആരോപണം.
വിരുമ്പാകം പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് യോഗി ബാബു.നിരവധി ചിത്രങ്ങളില് ഹാസ്യതാരമായി തിളങ്ങിയ യോഗി ബാബുവിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം രജനികാന്തിന്റെ ജയിലറാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ജവാനിലും യോഗി അഭിനയിക്കുന്നുണ്ട്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...