
Actor
വിവാഹമെന്ന ആശയത്തോട് താനിപ്പോൾ യോജിക്കുന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാവും; വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട
വിവാഹമെന്ന ആശയത്തോട് താനിപ്പോൾ യോജിക്കുന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാവും; വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട

തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിജയ് ദേവരകൊണ്ട. പുതിയ ചിത്രം കുശിയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയത്
വിവാഹമെന്ന ആശയത്തോട് താനിപ്പോൾ യോജിക്കുന്നു. ഞാന്‍ ആ ആശയത്തോട് കൂടുതല്‍ കംഫര്‍ട്ടബിളായി. മുൻപ് അതെന്റെ സാമിപ്യത്തിൽ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കായിരുന്നു എനിക്ക്. ഇപ്പോള്‍ ഞാനതിനെ കുറിച്ച് സംഭാഷണങ്ങള്‍ നടത്തുന്നു. എന്റെ സുഹൃത്തുക്കളുടെ വിവാഹം ഞാന്‍ ആസ്വദിക്കുകയാണ്. ഞാന്‍ സന്തോഷകരമായ വിവാഹങ്ങളും പ്രശ്നകരമായ വിവാഹങ്ങളും ആസ്വദിക്കുന്നു. എല്ലാവരും കടന്നുപോവേണ്ട ഒരു ഘട്ടമാണിതെന്ന് ഞാന്‍ കരുതുന്നു, വിജയ് പറഞ്ഞു.
പങ്കാളിയെ കണ്ടെത്തിയോ എന്ന ചോദ്യത്തിനും ദേവരകൊണ്ട ഉത്തരമേകി. ഞാന്‍ പങ്കാളിയെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഉടനെ വിവാഹത്തിന് ഒരുക്കമല്ല. പക്ഷേ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാവും.വിജയ് പറഞ്ഞു
എനിക്ക് പ്രണയത്തിലുളള വികാരം നഷ്ടപ്പെട്ട് ഞാന്‍ പ്രണയകഥകള്‍ ചെയ്യില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ വിശ്വാസം വീണ്ടെടുത്തു. ആക്ഷന്‍ സിനിമകള്‍ ചെയ്യുന്നതിലൂടെ എന്റെ നട്ടെല്ല് തകര്‍ന്നു. അതിനാല്‍ ഞാന്‍ ഈ അതിശയകരമായ പ്രണയകഥയിലേക്ക് മടങ്ങിയെത്തി.
കുശിയുടെ ട്രെയിലറില്‍ വിജയ് പറയുന്ന ഒരു ഡയലോഗുണ്ട്, “മാര്‍ക്കറ്റില്‍ അവര്‍ക്ക് എന്നെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഒരു ഫെമിനിസ്റ്റാണ്.” ഈ വാക്കുകളെ ഉദ്ധരിച്ച് യഥാർത്ഥ ജീവിതത്തിലും ഒരു ഫെമിനിസ്റ്റാണോ എന്ന ചോദ്യവും പത്രപ്രവർത്തകർ വിജയ് യോട് ചോദിച്ചു.
ഞാനൊരു ഫെമിനിസ്റ്റായി മാറിയെന്ന് ഞാന്‍ കരുതുന്നു. ഓരോരുത്തര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് ചെയ്യാനും സന്തോഷമായി ഇരിക്കാനുമുളള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാനുഷിക തലത്തില്‍ ഞാന്‍ അതാണ് ചിന്തിക്കുന്നത് . ഒരു സെക്സിസ്റ്റ് അല്ലെങ്കില്‍ ഫെമിനിസ്റ്റ് ആകുന്നതിനെ കുറിച്ച് എനിക്കറിയില്ല… നമുക്ക് എല്ലാവര്ക്കും ഒരു ജീവിതമേയുള്ളൂ. നമ്മള് സന്തോഷവാനായിരിക്കണം, താരത്തിന്റെ മറുപടിയിങ്ങനെ.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...