വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ; സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി; മമ്മൂട്ടി
Published on

സംവിധായകന് സിദ്ദിഖ് ഓർമയായിരിക്കുകയാണ്. സിദ്ദി ഖിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നടന് മമ്മൂട്ടി. “വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി” എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാൻ പറ്റാത്തതാണെന്ന് സംവിധായകന് കമല്‍. തിരിച്ചുവരാൻ പ്രാർത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വില്‍പവര്‍ വച്ച് തിരിച്ചുവരും എന്ന് തന്നെയാണ് കരുതിയത്. വലിയ നഷ്ടമാണ് സംഭവിച്ചത്. പപ്പൻ പ്രിയപ്പെട്ട പപ്പന്റെ കഥ ചർച്ചചെയ്യുന്നതു മുതലുള്ള അടുപ്പമാണ് സിദ്ദിഖുമായി എന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു.
സിദ്ദിഖിന്റെ മരണം അപ്രതീക്ഷിതമാണെന്ന് നടന് അശോകന് അനുസ്മരിച്ചു. വളരെ ദു:ഖമുണ്ട്, ഇനിയും എത്ര സിനിമകൾ ചെയ്യേണ്ടയാളായിരുന്നു പെട്ടെന്ന് പോയത് എന്ന് നടൻ അശോകൻ അനുസ്മരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ന് വൈകീട്ട് അദ്ദേഹത്തിന്റെ ഖബറടക്കം നടക്കും. അതിന് മുന്‍പ് കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...