സുഖമില്ലാതെ ആശുപത്രിയില്‍ ആയപ്പോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു… അവര്‍ നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുക; കോട്ടയം നസീർ
സുഖമില്ലാതെ ആശുപത്രിയില്‍ ആയപ്പോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു… അവര്‍ നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുക; കോട്ടയം നസീർ
സുഖമില്ലാതെ ആശുപത്രിയില്‍ ആയപ്പോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു… അവര്‍ നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുക; കോട്ടയം നസീർ
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറയുന്നത്. ഉമ്മന്‍ചാണ്ടിയെ ഏറ്റവും കൂടുതല്‍ വേദികളില്‍ അനുകരിച്ചിട്ടുള്ള താരമാണ് കോട്ടയം നസീര്‍.
കോട്ടയം നസീറിന്റെ വാക്കുകള്‍:
വലിയ വിഷമമുണ്ട്. എതിരാളികളെ പോലും വിമര്‍ശിച്ച് വേദനിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ഒരാള്‍ ആയിരുന്നില്ല അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടു പിരിഞ്ഞു പോകുന്നതില്‍ വിഷമമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കില്‍ സഹോദരന് തുല്യം എന്നെ ചേര്‍ത്തു പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അത്രയും വലിയ രാഷ്ട്രീയ നേതാവാണ്, വലിയ പൊസിഷനില്‍ ഇരുന്ന ആളാണ്, ആ ഒരു ഇത് വച്ചിട്ടില്ല. അനുകരിക്കുന്ന ആളുകളെ എല്ലാവര്ക്കും ഇഷ്ടപ്പെടില്ല.
എന്നാല്‍ അനുകരണത്തെ പൊസിറ്റീവ് ആയി കാണുകയും ആ അനുകരണത്തെ ഇഷ്ടമാണെന്നും അതിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞിരുന്ന വ്യക്തിയാണ് അദ്ദേഹം. ഞാന്‍ കൈരളിയില്‍ കോട്ടയം നസീര്‍ ഷോ ചെയ്യുമ്പോഴയിരുന്നു ആന്റണി സാര്‍ രാജി വച്ച്, ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയാകുന്നത്. അന്നാണ് അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത്. അതുകഴിഞ്ഞ് കാലങ്ങളായി അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്. എന്റെ പെയ്ന്റിംഗ് എക്സിബിഷന് കാണാന്‍ വരെ വന്നിട്ടുണ്ട്.
കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കേറി വന്നത്, ‘ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നെ പിടിച്ച് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന് സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.
അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ആയപ്പോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു. അത് ചെയ്യുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തിലുള്ള ഒരാളെ അവര്‍ ലൈവ് ആയി ഇരിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ എടുത്തിട്ടാണ് നമ്മള് അനുകരിക്കാറുള്ളത്. അവര്‍ നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുക.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...