
News
സ്വപ്ന വാഹനം സ്വന്തമാക്കി നടൻ ഷാജു ശ്രീധർ
സ്വപ്ന വാഹനം സ്വന്തമാക്കി നടൻ ഷാജു ശ്രീധർ

സ്വപ്ന വാഹനം സ്വന്തമാക്കി നടൻ ഷാജു ശ്രീധർ. ടൊയോട്ടയുടെ എസ്യുവി ഫോർച്യൂണറാണ് ഷാജു സ്വന്തമാക്കിയത്
പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ടൊയോട്ടയുടെ പ്രീമിയം സ്പോർട് എസ്യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് 2021ലാണ് വിപണിയിലെത്തിയത്. പെട്രോൾ ഡീസൽ എൻജിനുകളിലായി രണ്ടു വീൽ, നാലു വീൽ ഡ്രൈവ് മോഡുകളിൽ വാഹനം ലഭിക്കും. ഇതിൽ ഏതുമോഡലാണ് ഷാജു സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 32.99 ലക്ഷം രൂപ മുതൽ 50.74 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ, 2.7 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനുകളോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്. ഡീസൽ എൻജിന് 204 പിഎസ് കരുത്തും 500 എൻഎം (മാനുവലിന് 420 എൻഎം) ടോർക്കുമുണ്ട്. 6 സ്പീഡ് മാനുവൽ, ഐഎംടി, 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിന് 166 പിഎസ് കരുത്തും 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...