
Actor
കുറേ സംഭവങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്… കുറച്ചുകാര്യങ്ങൾ കൂടി കിട്ടാൻ കാത്തിരിക്കുകയാണ്; ദിലീപ്
കുറേ സംഭവങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്… കുറച്ചുകാര്യങ്ങൾ കൂടി കിട്ടാൻ കാത്തിരിക്കുകയാണ്; ദിലീപ്

പണ്ടൊക്കെ വർഷത്തിൽ ഒന്നും രണ്ടും ദിലീപ് സിനിമകൾ തിയേറ്ററുകളിൽ നിറഞ്ഞോടിയിരുന്നു. എന്നാൽ ഇന്ന് രണ്ടും മൂന്നും വർഷം ഇടവേളയെടുത്തിട്ടാണ് ദിലീപ് സിനിമകൾ റിലീസ് ചെയ്യുന്നത്.
ഇടക്കാലത്തുണ്ടായ കേസും പ്രശ്നങ്ങളും തന്നെയാണ് ദിലീപിന്റെ അഭിനയ ജീവിതത്തെയും ബാധിച്ചത്. വ്ലോയൊരു ഗ്യാപ്പിന് ശേഷം ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ എന്ന ദിലീപ് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൽ മലയാളികൾക്ക് സന്തോഷം നൽകുന്ന ഒരു കാര്യം ദിലീപ് പറഞ്ഞിരിക്കുകയാണ്
2024 ൽ സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല വട്ടം സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
കുറേ സംഭവങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. കുറച്ചുകാര്യങ്ങൾ കൂടി കിട്ടാൻ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാൾ മികച്ചു നിൽക്കണം, രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയിൽ കണ്ടത് മൂസയെയും അർജുൻ എന്ന നായയെയുമാണ്. അതു തന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. നിങ്ങൾ കണ്ടതിനേക്കാൾ കൂടുതൽ വലിയ മികവോടെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. സിഐഡി മൂസയും വാളയാർ പരമശിവവുമാണ് രണ്ടാം ഭാഗം എന്ന നിലയിൽ ചെയ്യാൻ ആഗ്രഹിച്ച സിനിമകൾ. അതുകഴിഞ്ഞ് വീണ്ടുമൊരു ചർച്ച വന്നു, അതാണ് 2 കണ്ട്രീസ്. 3 കണ്ട്രീസ് എന്ന പേരിൽ അതും പ്ലാൻ ചെയ്യുന്നുണ്ട്. നിർമാതാവിനോടും ഇക്കാര്യം സംസാരിച്ചു. പെട്ടന്ന് ചെയ്യണമെന്നാണ് ആഗ്രഹം.’’–ദിലീപ് പറഞ്ഞു.
കാലാതിർത്തികൾ ഭേദിച്ച് നിൽക്കുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അത്തരം സിനിമകൾ വീണ്ടും വീണ്ടും കാണുമ്പോൾ പുതു ചിത്രം എന്ന തോന്നലാകും സിനിമാസ്വാദകർക്ക് ഉണ്ടാകുക. അവയിലെ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും മനഃപാഠം ആയിരിക്കും. അത്തരത്തിൽ മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു.
2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു മാഷപ്പ് വീഡിയോ ദിലീപ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരുന്നു
ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....