
Actor
ഞാന്‍ അഭിനയിക്കണ്ട, ജോലി ചെയ്യാന്‍ പാടില്ല എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്; ദിലീപിന്റെ വെളിപ്പെടുത്തൽ..
ഞാന്‍ അഭിനയിക്കണ്ട, ജോലി ചെയ്യാന്‍ പാടില്ല എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്; ദിലീപിന്റെ വെളിപ്പെടുത്തൽ..

ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ താന്‍ സിനിമ ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു. ഞാന്‍ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്
തന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചുള്ള വാര്‍ത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പിആര്‍ വര്‍ക്കുകള്‍ കുറവാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണം. ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആള്‍ക്കാരുണ്ടാകും.
പക്ഷേ, വരാതിരിക്കാന്‍ പറ്റില്ലല്ലോ. നിങ്ങള്‍ക്ക് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാന്‍ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാന്‍ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാന്‍ ജോലി ചെയ്യാന്‍ പാടില്ല എന്നുള്ള ആള്‍ക്കാരുണ്ട്.
എന്നാല്‍ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ടാണ് ഞാന്‍ ജോലി ചെയ്യാന്‍ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോര്‍ട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാന്‍ പറ്റുകയുള്ളൂ.
താനും തന്റെ സിനിമയും വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. നല്ല സിനിമകള്‍ കൊടുത്താല്‍ കാണാന്‍ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങള്‍ക്ക് വേണ്ട സിനിമകള്‍ സൃഷ്ടിക്കുക എന്നതാണ് താന്‍ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തം എന്നാണ് ദിലീപ് പറയുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....