
Malayalam
നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി അമ്മയായി
നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി അമ്മയായി
Published on

നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി അമ്മയായി.അമ്മയായ സന്തോഷം പങ്കുവച്ചുകൊണ്ട് ഉത്തര പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജൂലൈ ആറിനായിരുന്നു മകളുടെ ജനനമെന്ന് ഉത്തര പറയുന്നു. മകളുടെ പേരും ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട് ഉത്തര.
“ദൈവകൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ധീമഹീ നിതേഷ് നായർ. സംസ്കൃതത്തിൽ ധീമഹി എന്നാൽ ജ്ഞാനി, ബുദ്ധിമാൻ എന്നാണർത്ഥം. ഗായത്രി മന്ത്രത്തിൽ അത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി,” ഉത്തര കുറിച്ചു.
പേരക്കുട്ടിയായ സന്തോഷം പങ്കിട്ട് ഊർമിള ഉണ്ണിയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 2021ലായിരുന്നു ഉത്തരയും ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരും തമ്മിലുള്ള വിവാഹം.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...