ഞാൻ എന്റെ ഫേസ്ബുക്കില്‍ 2012ല്‍ തന്നെ ഒരു പോസ്റ്റിട്ടുണ്ട് വിജയ തിളക്കത്തിൽ മാരാർ പഴയ പ്രവചനങ്ങള്‍ ഓര്‍മിപ്പിച്ച് മാരാര്‍
Published on

ബിഗ് ബോസ് മലയാളം സീസൺ ഫൈവിന് കൊടിയിങ്ങി എല്ലാവരുടെയും പ്രവചനം പോലെ തന്നെ അഖിൽ മാരാർ ടൈറ്റിൽ വിൻ ചെയ്തു ബിഗ് ബോസ് ഹൗസ് മാന്ത്രികലോകം തന്നെയാണ് എന്നാണ് വിജയ കിരീടം ചൂടിയതിന് പിന്നീലെ ഏഷ്യാനെറ്റിനോട് സംസാരിക്കവേ അഖില്‍ മാരാര്‍ വ്യക്തമാക്കിയത്. എന്താണ് ഞാൻ എന്ന് തിരിച്ചറിയുമ്പോള്‍ തന്നെ എല്ലാവരും സ്നേഹിക്കുന്നത് കാണുമ്പോള്‍ സന്തോഷവും കടപ്പാടുമുണ്ടാകുന്നു. എന്റെ ജന്മം ഒരു നിയോഗത്തിന്റെ ഫലമായിട്ടാണ് എന്ന് 2012ലേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു എന്നും അഖില്‍ മാരാര്‍ ഓര്‍മിച്ചു.
ഞാൻ എന്റെ ഫേസ്ബുക്കില്‍ 2012ല്‍ തന്നെ ഒരു പോസ്റ്റിട്ടുണ്ട്. എന്റെ ജന്മം ഒരു നിയോഗത്തിന്റെ ഫലമായിട്ടാണ് എന്ന്. ഞാൻ എന്തൊക്കെയോ ആയിത്തീരും മനസ് പറയുന്നു, അതിനാല്‍ ഞാൻ മനസിനൊപ്പം സഞ്ചരിക്കാൻ തുടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ താൻ എന്തെങ്കിലും ആയിത്തീരും എന്ന് 2012ല്‍ എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ട്. പിന്നീട് 2017ല്‍ ഞാനൊരു ഫേസ്ബുക്ക് പോസ്റ്റ് ഇടുകയാണ്. എന്റെ പേര് ബിഗ് സ്ക്രീനില്‍ എഴുതി കാണിച്ചിരിക്കും എന്ന്.
നാല് വര്‍ഷത്തിനുള്ളില്‍ എന്റെ പേര് എഴുതി കാണിച്ചു. ഒരുപാട് രാഷ്ട്രീയ പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ ഭയങ്കര കൃത്യമായിട്ട് വന്നിട്ടുണ്ട്. പണ്ടുതൊട്ടേ എനിക്ക് ഇല്യൂഷൻസു പോലെ പലതും തോന്നാറുണ്ട്. ഇത് ഇന്ന രീതിയില്‍ ആയിരിക്കുമെന്നൊക്കെ. അതൊരു തോന്നിലാണ്. ദൈവാനുഗ്രഹമായി തോന്നുന്നു. ഇതിനകത്ത് നമ്മള് പറഞ്ഞത് ശരിയായിട്ടുണ്ടാകും തെറ്റായിട്ടുണ്ടാകും ചിലപ്പോള്‍. നമ്മള് ഇങ്ങനേ ചിന്തിച്ചുകൊണ്ടിരിക്കും. ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള് ഉത്തരം കണ്ടെത്തും.
നൂറ് അസുലഭ നിമിഷങ്ങളാണ് ലഭിച്ചത്. എന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തതാണ്. നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ഒരിക്കലും നമ്മള് ഒപ്പിയെടുക്കുന്നില്ല. ഇവിടെ നല്ല നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ അത് എപ്പോഴുമുണ്ടാകും.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...