![](https://metromatinee.com/wp-content/uploads/2023/06/sgddgs.jpg)
News
വാഹനാപകടത്തിൽ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്, വലതുകാൽ മുറിച്ചുമാറ്റിയെന്ന് റിപ്പോർട്ടുകൾ
വാഹനാപകടത്തിൽ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്, വലതുകാൽ മുറിച്ചുമാറ്റിയെന്ന് റിപ്പോർട്ടുകൾ
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
വാഹനാപകടത്തിൽ കന്നഡ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.
പരിക്കുപറ്റിയ ഉടൻ താരത്തെ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ വലതുകാൽ മുറിച്ചുമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാൽമുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ മൈസൂരു- ഗുണ്ടൽപേട്ട് ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്.
കന്നഡ നിർമാതാവ് എസ് എ ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ അമ്മയുടെ അനന്തരവനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.
മലയാള സിനിമയിൽ എന്റർടൈനിംഗ് സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. എന്നാൽ താരത്തിനെതിരെ ബലാത്സംഗ കേസ് വന്നതോടെ...
നീറ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളും ചര്‍ച്ചകളുമെല്ലാം തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ നീറ്റ് പരീക്ഷയ്ക്കെതിരെ രൂക്ഷ വിമര്ശനവമായി നടനും തമിഴക വെട്രി കഴകം...
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്ക്കായും പ്രേക്ഷകര്‍ ഏറെ...
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. നടിയുടെ വാർത്തകൾക്ക് എന്നും വലിയ പ്രസക്തിയാണ് ആരാധകർ നൽകുന്നത്. താരത്തിന്റെ പുതിയ സിനിമകൾ എത്തും...
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബ ലാത്സംഗ പരാതിയുമായി യുവ നടി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സംവിധായകന് മാരക മയക്കുമരുന്നായ...