
general
കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്, നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്; രാം ചരൺ
കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്, നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്; രാം ചരൺ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് രാം ചരൺ, ഉപാസന ദമ്പതികൾക്ക് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഇപ്പോഴിതാ രാജകുമാരിയെ കയ്യിലെടുത്ത് ആദ്യമായി കാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് രാം ചരണും ഭാര്യയും.
ആ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുഞ്ഞുമായെത്തിയ ഉപാസന പെട്ടെന്നു നടന്നു നീങ്ങിയപ്പോൾ രാം ചരൺ ആണ് മാധ്യമങ്ങളോട് സംസാരിച്ചത്.
ഉപാസനയെയും കുഞ്ഞിനെയും നല്ല രീതിയിൽ പരിപാലിച്ച അപ്പോളോ ആശുപത്രി അധികൃതരോട് രാം ചരൺ നന്ദി പറഞ്ഞു. കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ച ആരാധകരെ ഓർക്കാനും താരം മറന്നില്ല.
“മാധ്യമ സുഹൃത്തുക്കളോടും ആരാധകരോടും ഞാൻ നന്ദി അറിയിക്കുന്നു. ജൂൺ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. ഉപാസനയും കുഞ്ഞും സുഖമായി വരുന്നു. സുമന, ഉമ, ലത, ശുഭറെഡ്ഡി, അനിത ഇന്ദ്രസേന, തേജ്വി തുടങ്ങി എല്ലാ ഡോക്ടർമാരോടും അപ്പോളോ ആശുപത്രിയിലെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഉപാസനയും കുഞ്ഞും ആരോഗ്യവതികളാണ്. വളരെ നല്ല ഡോക്ടർമാർ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് പേടിയൊന്നുമില്ലായിരുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകർക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകും. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്,” രാം ചരൺ പറഞ്ഞു.
പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടാകുന്നത്. രാം ചരണിന്റെ പിതാവും നടനുമായ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകനും ഗായകനുമായ കാല ഭൈരവ രാമചരണിന്റെ കുഞ്ഞിനായി ഒരു ഗാനം ഒരുക്കിയിരുന്നു.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...