
Tamil
തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി
തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി

യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി. ചെന്നൈയിൽ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവാനന്ദ്. കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
തമിഴ്നാട്ടിലെ യുവാക്കൾക്കിടയിൽ വളരെ സ്വീകാര്യനായ തമിഴ് റാപ് ഗായകനാണ് ദേവാനന്ദ്. ഇന്നലെ ചെന്നൈയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദേവാനന്ദ്. ബെഗളൂരു ദേശീയപാതയിൽ വെച്ച് പത്തംഗ സംഘമാണ് വാഹനം തടഞ്ഞുനിർത്തി കത്തി കാണിച്ച് ഇയാളെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. ഇയാളുടെ സഹോദരൻ രണ്ടരക്കോടി രൂപ ഒരാളില് നിന്ന് കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. ഇതുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോദിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...