എന്റെ വോട്ട് നിങ്ങൾ വിലയുള്ളതാക്കി മാറ്റണം അണ്ണാ.. അതെന്റെ വലിയ ആഗ്രഹമാണ് … വിജയിയോട് വിദ്യാർത്ഥിനി
Published on

വിജയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ആരാധകർ .ഏതാനും നാളുകൾക്ക് മുൻപാണ് പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയിയുടെ ആരാധകർ ഒരു പരിപാടി സംഘടിപ്പിച്ചത്. ഈ വേദിയിൽ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പരിപാടിയിൽ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യവും നാനാതുറകളിൽ നിന്നും ഉയർന്നു. മക്കൾ ഇയക്കം സംഘടിപ്പിച്ച ഈ പരിപാടിയിൽ വിജയിയോട് ഒരു വിദ്യാർത്ഥിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വിദ്യാർത്ഥിനിയുടെ വാക്കുകൾ ഇങ്ങനെ
എനിക്ക് അണ്ണനെ ഒത്തിരി ഇഷ്ടമാണ്. എന്റെ സ്വന്തം സഹോദരനായാണ് അദ്ദേഹത്തിൽ ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ ഹൃദയം തൊട്ട കാര്യമെന്തെന്നാൽ, ഒരു വോട്ടിനെക്കുറിച്ച് എത്ര ആഴത്തില്‍ ഒരു കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കാമോ അത്രയും നന്നായി അണ്ണന് പറഞ്ഞു കൊടുക്കുത്തു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്റെ വോട്ടിന്റെ വില എന്തെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ വില ലഭിക്കണമെങ്കിൽ അദ്ദേഹം രാഷ്ട്രീയത്തിൽ വരണം. എന്റെ വോട്ട് നിങ്ങൾ വിലയുള്ളതാക്കി മാറ്റണം അണ്ണാ.. അതെന്റെ വലിയ ആഗ്രഹമാണ്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും അങ്ങ് ഗില്ലിയായിരിക്കണം. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് മുന്നിൽ നിങ്ങളുടെ കാരുണ്യത്തിന്റെ കൈകൾ നീട്ടിയത് പോലെ, ഇനി വരാന്‍ പോകുന്ന എല്ലാത്തിനും തനിയൊരുവൻ അല്ലാതെ തലൈവനായി വരണമെന്ന് ആഗ്രഹിക്കുന്നു.
‘
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...