കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും
Published on

പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തങ്ങളുടെ രാജകുമാരിയുടെ വരവ് ആഘോഷമാക്കുകയാണ് ചിരഞ്ജീവി കുടുംബം. 2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം.അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ്സ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറിൽ ആയിരുന്നു ദമ്പതികൾ അറിയിച്ചത്. പിന്നാലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കൈ കൊണ്ട് ഉണ്ടാക്കിയ തൊട്ടിൽ കുഞ്ഞിനായി സ്വന്തമാക്കിയ വിശേഷവും ഉപാസന പങ്കുവച്ചിരുന്നു.
വിവാഹത്തിന് മുന്‍പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുൻപ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറഞ്ഞത്.
ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാം ചരണിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഓസ്കർ അവാർഡിനും അർഹമായിരുന്നു. ജൂനിയർ എൻടിആർ, അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...