നിങ്ങൾ ഭൂലോക ഫ്രോഡാണ് ;എന്ത് സംസ്കാരം ആണെടോ ഇത് ; അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭയും ജുനൈസും
Published on

ബിഗ്ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ്ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാവും ഫൈനൽ 5ൽ എത്തുക, ആരാവും വിജയി ആവുക എന്നൊക്കെ അറിയാൻ വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ് .ഫിനാലയിലേക്ക് അടുക്കുന്തോറും മത്സരാർഥികൾക്കിടയിലുള്ള തർക്കങ്ങളും വാക്പോരുകളും ഏറി വരുകയാണ്. ഇപ്പോഴിത വീണ്ടും ബിഗ് ബോസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. അഖിൽ മാരാർക്ക് എതിരെ ജുനൈസും ശോഭയും തിരിയുന്നതാണ് പുതിയ പ്രൊമോയിൽ കാണാനാവുക. നീ ഒരു സ്വാർഥനും നിന്റെ കാര്യം മാത്രം നോക്കുന്ന ഒരുത്തനും സാഡിസ്റ്റാണെന്നും ജുനൈസിനോട് അഖിൽ മാരാർ പറയുന്നു.
ലോക സാഡിസ്റ്റാണ് ഇപ്പോൾ ഈ പറയുന്നതെന്ന് ശോഭ ഇവരുടെ ഇടയിൽ കയറി പറയുന്നു. നീ പോയി ഇങ്ങനെ താങ്ങിക്കൊടുക്ക് എന്ന് അഖിൽ ശോഭയോട് പറഞ്ഞു. ഇത് കേട്ട് ശോഭ അഖിലിനോട് വളരെയധികം പൊട്ടിത്തെറിച്ചു. ഇയാൾ ആരെടോ, താങ്ങിക്കൊടുക്കാൻ.. എന്ത് സംസ്കാരം ആണെടോ എന്ന് ശോഭ അഖിലിന് നേരെ പൊട്ടിത്തെറിക്കുന്നു. ഇതിനിടെ നിങ്ങളാണ് ഭൂലോക ഫ്രോഡെന്ന് ജുനൈസ് പറയുന്നു. വിഷ്ണുവിനെ കൂടെ കൂട്ടി ലാസ്റ്റ് പറഞ്ഞ് വിട്ടില്ലേ എന്നും അഖിലിനോടെ ചോദിക്കുന്നു. ഇതിനിടെ ബസർ അമർത്തുന്ന ഷിജുവിനേയും കാണാം.
അതേസമയം വമ്പൻ സർപ്രൈസ് ആയിരുന്നു മത്സരാർഥികൾക്കും പ്രേക്ഷകർക്കും ബിഗ് ബോസ് ഇന്നലെ ഒരുക്കിയിരുന്നത്. ആദ്യ ദിനം വിഷ്ണുവായിരുന്നു ബിഗ് ബോസിൽ നിന്ന് പുറത്തായത്. എന്നാൽ ഇന്നലെ നാദിറ പുറത്താകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ടിക്കറ്റ് ടു ഫിനാലെയിലേക്കാണ് നാദിറ എത്തിയത്. കഴിഞ്ഞ ദിവസം നാദിറ പുറത്തായെന്ന തരത്തിലായിരുന്നു ബിഗ് ബോസ് പ്രൊമോ വന്നിരുന്നത്.
എല്ലാവരോടും യാത്ര ചോദിച്ച് വരാനാണ് മോഹൻലാൽ നാദിറയോട് പറഞ്ഞത്. തുടർന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോഴായിരുന്നു സർപ്രൈസ് ആയി വെൽക്കം ടു ഫിനാലെ നാദിറയെന്ന് ഷോയിൽ പ്രദർശിപ്പിച്ചത്. നാദിറ സെയ്ഫ് ആകണമെന്ന് പറഞ്ഞ് ശോഭയാണ് കാർഡ് തുറന്നത്. ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ആറ് ടാസ്ക്കുകളിലും നാദിറ ഒന്നാമതെത്തിയിരുന്നു. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണുള്ളത്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...