ടോവിനോയുടെ ‘വഴക്ക്’ നോര്‍ത്ത് അമേരിക്കന്‍ ചലച്ചിത്രമേളയില്‍

തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രം ഒട്ടാവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി ‘വഴക്ക് ‘. നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ജൂണ്‍ 16ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുകയാണ്. ജൂണ്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനി പ്ലസ് സിനിമാസ് ലാന്‍ഡ്സ് ഡൗണിലാണ് ചിത്രം പ്രദര്‍ശനം നടക്കുക.
ടോവിനോ തോമസ് നായകനായി സനല്‍കുമാര്‍ ശശിധരന് ഒരുക്കുന്ന ചിത്രമാണ് ‘ വഴക്ക് ‘.
ഒരു ക്രൈം ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. അഭിഭാഷകനായ യുവാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായ യുവാവ് ഭാര്യയെ ചതിച്ച് യാത്ര നടത്തുന്നതിനിടെ ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങുന്ന ഒരു സ്ത്രീയെയും അവരുടെ മകളെയും കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടോവിനോ തോമസിനെ കൂടാതെ ചിത്രത്തില്‍ സുദേവ് നായര്‍, ചന്ദ്രൂസല്വരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കനി കുസൃതിയാണ് ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത്.
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...