
News
പവന് കല്യാണിന്റെ ഹരിഹര വീരമല്ലു സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം
പവന് കല്യാണിന്റെ ഹരിഹര വീരമല്ലു സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം

പവന് കല്യാണിന്റെ ഹരിഹര വീരമല്ലു എന്ന സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം. ബീരാംപേട്ടില് ഒരുക്കിയ സിനിമയുടെ പടുകൂറ്റന്‍ സെറ്റിലാണ് സംഭവം. സിനിമയുടെ സെറ്റിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയായി റിപ്പോര്‍ട്ട്. ഇതിലൂടെ എഎം രത്നത്തിന്റെ മെഗാ സൂര്യ പ്രൊഡക്ഷന്‍ വന്‍ നഷ്ടം സംഭവിച്ചുവെന്നും അണിയറക്കാര്‍.
പുതിയ സെറ്റ് ആദ്യം മുതല്‍ നിര്‍മ്മിക്കേണ്ടതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുമെന്നും അത് റിലീസ് തീയതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പവന് കല്യാണിന്റെ ഇന്ത്യയൊട്ടാകെ ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങുന്ന ഹരിഹര വീരമല്ലു സംവിധാനം ചെയ്യുന്നത് മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി ഫെയിം ക്രിഷ് ജഗര്‍ലമുടിയാണ്. സൂപ്പര്‍ താരം പവന് കല്യാണിനെ കൂടാതെ നിധി അഗര്‍വാള്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇനി റിലീസ് തീയതിയില്‍ വലിയൊരു മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. പവന് കല്യാണ്‍ പുതിയ ചിത്രമായ ബ്രോയുടെ ചിത്രീകരണത്തിരക്കുകളിലാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...