ഷൈന്‍ ഒരു സര്‍പ്രൈസ് പാക്കേജാണ് ഭയങ്കരമായിട്ട് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു ; മംമ്ത മോഹൻദാസ്

കരുത്തുറ്റ വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് മംമ്ത മോഹൻദാസ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം മുന്നോട്ടുപോകുന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. കാൻസറിനോട് പോരാടി തോൽപ്പിച്ച താരം ലോകത്തിനു തന്നെ മാതൃകയായിരുന്നു.ഇടവേളയ്ക്ക് ശേഷമായി വീണ്ടും തിരിച്ചെത്തുകയാണ് മംമ്ത മോഹന്‍ദാസ്.
വികെ പ്രകാശ് ചിത്രമായ ലൈവിലൂടെയായാണ് പ്രിയനായിക തിരിച്ചെത്തുന്നത്. സിനിമയുടെ പ്രമോഷന് പരിപാടികളില്‍ താരങ്ങളെല്ലാം സജീവമാണ്. ഫേക്ക് ന്യൂസിന് പ്രാധാന്യം കൊടുത്ത് അങ്ങനെയധികം സിനിമ വന്നിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നായിരുന്നു മംമ്ത പറഞ്ഞത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യണമെന്നായിരുന്നു തീരുമാനിച്ചത്. സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം തന്നെ അത്ഭുതപ്പെടുത്തിയതിനെക്കുറിച്ചും മംമ്ത പറഞ്ഞിരുന്നു.
വേദിയില്‍ മംമ്ത ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ മലയാളത്തില്‍ എന്തെങ്കിലും പറയാനായിരുന്നു ഷൈന്‍ പറഞ്ഞത്. ഷൈനേ, മോനെ. ഷൈന്‍ ഒരു സര്‍പ്രൈസ് പാക്കേജാണ്. ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഭയങ്കരമായിട്ട് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആദ്യമായിട്ട് ഒന്നിച്ചൊരു രംഗം ചെയ്തപ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ആ സീന്‍ കണ്ടപ്പോള്‍ ഭയങ്കര സംഭവമായിരുന്നു. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ കുറച്ച് ബുദ്ധിമുട്ടൊക്കെ തോന്നിയിരുന്നു. ഇതൊക്കെ ശരിയാവുമോ എന്നായിരുന്നു ആശങ്ക.
ആരെന്ത് സംസാരിക്കുകയാണെങ്കിലും അതിനിടയില്‍ കയറി സംസാരിക്കുന്ന ശീലമുണ്ട് ഷൈന്‍. മംമ്തയെക്കൊണ്ട് പാടിക്കണമെന്ന് ഞാന്‍ കുറേയായി വിചാരിക്കുന്നു. അങ്ങനെയാണ് അത് സംഭവിച്ചതെന്നായിരുന്നു അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞത്. വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു മംമ്ത പറഞ്ഞത്.
വിറ്റിലിഗോ എന്ന അസുഖത്തെ അതിജീവിച്ചതിനെക്കുറിച്ചുള്ള മംമ്തയുടെ തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു. അസുഖം കൂടിയപ്പോഴാണ് അമേരിക്കയിലേക്ക് പോയത്. അതുകഴിഞ്ഞ് നാട്ടിലെത്തിയതും അയ്യോ, ചേച്ചി മുഖത്തും കഴുത്തിലുമൊക്കെ എന്ത് പറ്റിയെന്നായിരുന്നു ചോദ്യങ്ങള്‍. വല്ലാതെ ബുദ്ധിമുട്ടിച്ച ചോദ്യങ്ങളായിരുന്നു അത്. മാസങ്ങളെടുത്താണ് ശരീരം സാധാരണ പോലെയായത്. സോഷ്യല്‍മീഡിയയിലൂടെയായാണ് മംമ്ത ഇതേക്കുറിച്ച് വിവരിച്ചത്.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...