
Malayalam
വിവാദള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ പുതിയ ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി; ഷൂട്ടിംഗ് ആരംഭിച്ചു
വിവാദള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ പുതിയ ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി; ഷൂട്ടിംഗ് ആരംഭിച്ചു

വിവാദങ്ങള്‍ക്കിടെ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന സിനിമയിലാണ് ശ്രീനാഥ് ഭാസി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ശ്രീനാഥ് ഭാസിയെ വച്ച് ഇനിയും സിനിമ എടുക്കുമെന്ന് നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരനും പ്രഖ്യാപിച്ചിരുന്നു.
കൊച്ചി നഗരാതിര്‍ത്തിയില്‍ ഡാന്‍സും പാര്‍ട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍ക്കിടയില്‍ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്. സോഹന്‍ സീനുലാല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന്, ലെന, സാജു നവോദയ, പുതുമുഖം ശ്രിന്ദ, നാരായണന്‍കുട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബിജിബാല്‍ സംഗീതവും, ബിനു കുര്യന് ഛായാഗ്രഹണവും, വി. സാജന് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ഏപ്രില്‍ 25ന് ആണ് ശ്രീനാഥ് ഭാസിയെയും ഷെയ്ന് നിഗത്തെയും സിനിമാ സംഘടനകള്‍ വിലക്കിയത്. താരങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയെ പിന്തുണച്ചും പലരും രംഗത്തെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....