ക്ലിയോപാട്രയുടെ ഡോക്യുമെന്ററിയെ ചൊല്ലി വിവാദം പുകയുന്നു. ക്ലിയോപാട്ര കറുപ്പാണോ വെളുപ്പാണോ എന്നതാണ് ചര്‍ച്ച. നെറ്റ്ഫ്ലിക്സ് ഡ്രാമ ഡോക്യുമെന്ററി ക്വീന്‍ ക്ലിയോപാട്രയെ ചുറ്റിപ്പറ്റിയാണ് വിവാദം.
തന്റെ സിംഹാസനവും കുടുംബവും പാരമ്പര്യവും സംരക്ഷിക്കാന്‍ പോരാടിയ ഈജിപ്തിലെ അവസാന ഫറവോയായ ക്ലിയോപാട്രയുടെ കഥയാണ് ‘ക്വീന്‍ ക്ലിയോപാട്ര’ പറയുന്നത്.
നെറ്റ്ഫ്ലിക്സ് ഡ്രാമ ഡോക്യുമെന്ററിയില്‍ ക്ലിയോപാട്രയുടെ ജീവിതത്തിന്റെ പുനരാഖ്യാനത്തോടൊപ്പം വിദഗ്ധ അഭിമുഖങ്ങളും ഉള്‍പ്പെടുന്നു.
ജാഡ പിങ്കറ്റ് നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് നടി അഡെല്‍ ജെയിംസ് ആണ് ക്ലിയോപാട്രയായി അഭിനയിച്ചത്. കറുത്ത നിറമുള്ള അഡെലിനെ ക്ലിയോപാട്രയാക്കിയതിന് പിന്നില്‍ ഈജിപ്ഷ്യന്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
ഡോക്യുമെന്ററിയിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് 40,000ലധികം ആളുകള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹര്‍ജി ഇതിനോടകം തന്നെ ‘ക്വീന്‍ ക്ലിയോപാട്ര’യ്ക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...