
Bollywood
വസ്ത്രധാരണം ഇഷ്ടപ്പെട്ടില്ല; ഉര്‍ഫി ജാവേദിന് വിലക്കേര്‍പ്പെടുത്തി റെസ്റ്റോറന്റ്
വസ്ത്രധാരണം ഇഷ്ടപ്പെട്ടില്ല; ഉര്‍ഫി ജാവേദിന് വിലക്കേര്‍പ്പെടുത്തി റെസ്റ്റോറന്റ്
Published on

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഉര്‍ഫി ജാവേദിനെ മുംബൈയിലെ റെസ്റ്റോറന്റ് വിലക്കിയെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഉര്‍ഫി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചത്.
തന്റെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഇഷ്ടപ്പെടാത്തതിനാലാണ് റെസ്റ്റോറന്റ് വിലക്കേര്‍പ്പെടുത്തിയതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു
‘എന്താണിത്, ഇത് 21ാം നൂറ്റാണ്ട് തന്നെയല്ലേ മുംബൈ?!!.. ഇന്ന് എനിക്ക് ഒരു റെസ്റ്റോറന്റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്റെ ഫാഷന്‍ താത്പര്യങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം, പക്ഷെ എന്നോട് പെരുമാറേണ്ട വിധം ഇങ്ങനെയല്ല.
അഥവാ വിയോജിപ്പുകളോട് ഈ വിധത്തിലാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ അങ്ങനെ തന്നെ അത് പറയണം, അല്ലാതെ മുടന്തന്‍ ന്യായങ്ങള്‍ പറയരുത്. സൊമാറ്റോയും മുംബൈ നഗരവും ഇക്കാര്യം പരിശോധിക്കണം’ ഉര്‍ഫി കുറിച്ചു. വിഷയത്തില്‍ താരത്തെ പിന്തുണച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വരുന്നത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...