
Malayalam
അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ; രോമാഞ്ചത്തിലെ നഴ്സ് നയന’യുടെ കുറിപ്പ് വൈറലാവുന്നു
അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ; രോമാഞ്ചത്തിലെ നഴ്സ് നയന’യുടെ കുറിപ്പ് വൈറലാവുന്നു

കേരളത്തിലെ തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രോമാഞ്ചം. ചിത്രത്തിന്റെ തുടക്കം ഒരു ഹോസ്പിറ്റല്‍ കാണിച്ചു കൊണ്ടാണ്. സിനിമയിൽ സൗബിൻ ഷാഹിറിനെ പരിചരിക്കാനെത്തുന്ന നഴ്സിനെ ആരും മറന്നിട്ടുണ്ടാവില്ല. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ദീപികാദാസാണ് നഴ്സായ നയന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ കുറച്ച് സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എങ്കിലും ദീപികയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായി എത്തിയ നടനെ പരിചയപ്പെടുത്തി കൊണ്ടുള്ള ദീപികയുടെ പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്.
ദീപികയുടെ ഭര്‍ത്താവും അധ്യാപകനുമാണ് ശ്രീനാഥ് ആയിരുന്നു ആ ജൂനിയര്‍ ഡോക്ടര്‍. ആദ്യ സിനിമയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സ്ക്രീനിലെത്തിയ സന്തോഷത്തിലാണ് ദീപിക. ”അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ.”
”ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ട്യോനാണ്..” എന്ന കുറിപ്പോടെയാണ് നയന രോമാഞ്ചത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
തളത്തില്‍ ദിനേശന് മീഡിയയുടെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ദീപിക ആദ്യം ശ്രദ്ധ നേടുന്നത്.
പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരകയായും ദീപിക ജോലി ചെയ്തിട്ടുണ്ട്. ‘കള്ളിക്കള്ളി മാസ്ക്’ എന്ന വീഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ രോമാഞ്ചത്തിലേക്ക് വിളിച്ചത് നടിയുടെ ക്ലാസ്മേറ്റും ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറകടറുമായ ഷിഫ്ന ബബിന്‍ ആണ്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...