ലിപ്ലോക്ക് രംഗം എനിക്ക് വലിയ കാര്യമല് നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ട് ; അമൽ പോൾ
Published on

മലയാളികളുടെ പ്രിയതാരമാണ് അമല പോൾ. മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യൻ താരമായി മാറിയ അമല പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് താരം. വളരെ വിരളമായി മാത്രം മലയാള സിനിമ ചെയ്യുന്ന നടി കൂടിയാണ് മുപ്പത്തിയൊന്നുകാരിയായ അമല പോൾ.
2009ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ നീലത്താമരയിൽ വളരെ ചെറിയ വേഷം ചെയ്താണ് അമല പോൾ അഭിനയത്തിലേക്ക് ചുവടുവെച്ചത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം മൈനയിലെ പ്രകടനത്തിലൂടെ തെന്നിന്ത്യയെ അമ്പരപ്പിച്ചു. ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമലയുടെ മലയാള സിനിമ. റിലീസിന് തയ്യാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ മലയാള സിനിമ പൃഥ്വിരാജിന്റെ ആടുജീവിതമാണ്.
മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിൻറെ ആടുജീവിതം സിനിമയാകുമ്പോൾ പൃഥ്വിരാജ് വിസ്മയിപ്പിക്കുമെന്നാണ് പ്രേക്ഷകരും കരുതുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.
ലോക സിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. അതേസമയം ട്രെയിലർ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു.
മലയാളത്തിൽ ഇത്തരം ലിപ് ലോക്ക് സീനുകൾ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല-പൃഥ്വിരാജ് രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടു. സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോൾ ചെയ്യുന്നത്. ഇപ്പോഴിത പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.
ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നുവെന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അമല പോൾ പറഞ്ഞത്.
ബ്ലെസിയാണ് ആടുജീവിതത്തിന്റെ സംവിധായകൻ. ഇതിന് മുമ്പ് ആടൈ എന്ന സിനിമയിലാണ് ഏറെ ഭാഗങ്ങളിൽ അമല നഗ്നയായി അഭിനയിച്ചത്. അടുത്തിടെ നടി തന്റെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മെറൂൺ നിറത്തിലുള്ള ബിക്കിനിയിൽ ബീച്ചിൽ സൂര്യസ്തമയം ആസ്വദിക്കുന്ന തന്റെ ദൃശ്യങ്ങളാണ് നടി പങ്കുവെച്ചത്.
നിങ്ങളുടെ അഗാധമായ വീഴ്ച നിങ്ങളെ ഏറ്റവും വലിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് വിശ്വസിക്കുക എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് നടി തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. പതിവ് പോലെ ആ ചിത്രങ്ങൾക്കും അമല വിമർശനം കേൾക്കേണ്ടി വന്നിരുന്നു. സംവിധായകൻ വിജയിയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം യാത്രകളും മറ്റുമായി ജീവിതം ആസ്വദിക്കുകയാണ് അമല.
അമല പോളും പഞ്ചാബി ഗായകനായ ഭവ്നിന്ദർ സിംഗും വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ ഭവ്നിന്ദർ പ്രചരിപ്പിക്കുന്നുണ്ടെന്നുള്ള ആരോപണവുമായും പിന്നീട് അമല എത്തിയിരുന്നു. അദ്ദേഹം തന്നെ ഭീഷണിപ്പെടുത്താനായാണ് ശ്രമിക്കുന്നതെന്നും മുമ്പ് താരം വ്യക്തമാക്കിയതും ചർച്ചയായി മാറിയിരുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...