മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്ക്കുന്ന മഞ്ജു എല്ലാവര്ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.മഞ്ജുവിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു റിയാലിറ്റി ഷോയില്‍ മഞ്ജു അതിഥിയായി എത്തവേ, ഗായകന് വിധുപ്രതാപ് മനുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് മഞ്ജുവിന്റെ മറുപടിയുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. വിധുവിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു. മഞ്ജു ഒരു പ്രധാന മന്ത്രി ആയാല്‍ ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം എന്താണ് എന്നായിരുന്നു. അതിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെ, ഒരുപാട് കാര്യങ്ങള്‍ ഉണ്ട്, അതില്‍ ഏറ്റവും പ്രാധാന്യം.
സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണം, അതിന് ഇപ്പോഴുള്ള ശിക്ഷാവിധി മാറ്റി, ശിക്ഷ കുറച്ചും കൂടി കഠിനമാക്കും. ഇനി ആരും ഒരു സ്ത്രീയെയും ഉപദ്രവിക്കരുത്, അങ്ങനെ ഈ ശിക്ഷ ഓര്‍ത്ത് അവര്‍ ഭയക്കണം, ഇത്തരം കുറ്റ കൃത്യങ്ങള്‍ ഇനി ആരും ചെയ്യാത്ത രീതിയില്‍ ഉള്ള ശിക്ഷാ നടപടികള്‍ കൊണ്ടുവരും എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഈ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുമ്പോള്‍ മഞ്ജുവിന് കൈയ്യടിക്കുകയാണ് ആരാധകര്‍.
അടുത്തിടെ ഒരു ചടങ്ങിനെത്തിയപ്പോള്‍ മഞ്ജു നടത്തിയ പ്രസംഗവും ഏറെ വൈറലായിരുന്നു. മഞ്ജു വാര്യരുടെ പ്രസംഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്സസ് ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് മഞ്ജു തന്റെ പ്രസംഗം ആരംഭിച്ചത്. ഇപ്പോള്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ പോലും എനിക്ക് കൂടുതലും സ്ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഒക്കെയാണ് കാണുന്നത്. അതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലും ആഗ്രഹവും ആവേശവും ഉള്ള സ്ത്രീകള്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ട് പലതും നേടാന്‍ ജീവിതത്തില്‍ സാധിക്കാറില്ല. അവസരം കിട്ടാതെ കാത്തിരിക്കുന്ന പല സ്ത്രീകളേയും എനിക്ക് അറിയാം. അങ്ങനെയുള്ള പല സംരഭകര്‍ക്കും ഒരു അവസരം തുറന്ന് കൊടുക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിനാല്‍ ഈ സംരംഭം വളര്‍ന്ന് കൂടുതല്‍ അവസരം നല്കട്ടെ. അങ്ങനെ സ്ത്രീ പുരുഷന് എന്ന ക്ലാസിഫിക്കേഷനില്‍ പോലും കുറച്ച് നാളായി വിശ്വസിക്കാതായിട്ട്.
അതേ പോലെ വളരെ ശക്തരായി തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നില്ക്കട്ടെ. അങ്ങനെ നിന്ന് കൊണ്ട് വളരെ ഭംഗിയായിട്ട് സന്തോഷവും സമാധാനവും ഉള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഏറ്റവും ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹം. ഇങ്ങനെയുള്ള സംരംഭം അതിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. പരിപാടിക്ക് ശേഷം ചുറ്റും കൂടിയ ആളുകള്‍ക്കൊപ്പം സെല്‍ഫി എടുത്താണ് മഞ്ജു വാര്യര്‍ മടങ്ങിയത്.
അതേസമയം, തമിഴിലും മലയാളത്തിലും ബോളിവുഡിലുമായി തന്റെ സിനിമാ തിരക്കുകളിലാണ് നടി. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. സൗബിനാണ് സിനിമയിലെ നായകന്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന് ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...