താന്‍ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഈ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടില്‍ സുഖമായി കഴിഞ്ഞേനെ; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍
താന്‍ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഈ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടില്‍ സുഖമായി കഴിഞ്ഞേനെ; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍
താന്‍ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഈ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടില്‍ സുഖമായി കഴിഞ്ഞേനെ; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന് എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു.
എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിലും അത്ര ആക്ടീവല്ല താരം. വല്ലപ്പോഴും ദിലീപോ മകള്‍ മീനാക്ഷിയോ കുടുംബചിത്രങ്ങളും മറ്റും പങ്കുവെക്കുമ്പോഴാണ് കാവ്യയെ ആരാധകര്‍ കാണുന്നത്. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയുള്ള നിയമ പോരാട്ടത്തിലാണ് ദിലീപും കാവ്യയും.
അതേ സമയം കാവ്യാമാധവന് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. ഒരുപക്ഷെ താന്‍ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഈ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടില്‍ സുഖമായി കഴിഞ്ഞേനെ. ഒരുപക്ഷെ അങ്ങനെ എങ്കില്‍ ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവിക്കുമായിരുന്നു എന്ന് കാവ്യ പറയുന്നു. സിനിമയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലാതെയിരുന്നിട്ടും സിനിമയില്‍ എത്തിയതും പലതും പഠിച്ചതും ഒരു ഭാഗ്യമാണെന്നും താരം പറഞ്ഞിരുന്നു.
എന്തായാലും ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് ഇപ്പോള്‍. ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവന് അഭിനയത്തില്‍ വിട്ടുനില്‍ക്കുകയാണ്. വിവാഹമോചനത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. മകള്‍ കൂടി പിറന്നതുകൊണ്ടാവാം അഭിനയം പൊടി തട്ടിയെടുക്കാന്‍ കാവ്യ ശ്രമിക്കാത്തത്. ഇപ്പോള്‍ പൊതുപരിപാടികളില്‍ ദിലീപ് പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഇടയ്ക്ക് കാവ്യയും ഒപ്പം വരാറുണ്ട്.
അതേസമയം ദിലീപ് സിനിമകള്‍ നിരവധി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വോയ്സ് ഓഫ് സത്യനാഥന്, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തില്‍ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.
വോയ്സ് ഓഫ് സത്യനാഥന് റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, ഡല്‍ഹി, രാജസ്ഥാന്, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല. എങ്കിലും ഉദ്ഘാടനങ്ങളും മറ്റു പൊതു പരിപാടികളുമായി ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു താരം.
അടുത്തിടെ, മലപ്പുറം താനൂരില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് എത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. രാവിലെ പത്ത് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് ദിലീപ് എത്തിയപ്പോഴേക്കും ആയിരക്കണക്കിന് പേരാണ് താരത്തെ ഒരുനോക്ക് കാണാന്‍ തടിച്ച് കൂടിയത്. പൊരിവെയിലിലും കഠിന നോമ്പിന്റെ സമയത്തും അവയെല്ലാം സഹിച്ച് ഇത്രയേറെ ജനങ്ങള്‍ പ്രിയതാരത്തെ കാണാനെത്തുമെന്ന് സംഘാടകരും പ്രതീക്ഷിച്ചിരുന്നില്ല.
അതിനാല്‍ തന്നെ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയ ജനങ്ങളുടെ തിരക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തി. തന്നെ കാണാനായി വേനല്‍ ചൂട് അവഗണിച്ച് നിന്ന ആരാധകരോട് വളരെ നേരം സംസാരിച്ചശേഷമാണ് ദിലീപ് മടങ്ങിയത്. സദസില്‍ നിന്നും നിരവധിപ്പേര്‍ അദ്ദേഹത്തിന് പെയിന്റിങുകളും മറ്റും സ്നേഹ സമ്മാനമായി നല്‍കുകയും ചെയ്തു. മാളും പരിസരപ്രദേശവും ജനങ്ങളാല്‍ നിറഞ്ഞതിനാല്‍ പല ദിക്കുകളില്‍ നിന്നുമെത്തിയ സിനിമാ പ്രേമികള്‍ മറ്റ് കെട്ടിടങ്ങളുടെ മുകളില്‍ കയറി നിന്നാണ് പ്രിയ താരത്തെ കണ്ടത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...