Malayalam
റിയ മേരി ചാക്കോ ഇനി വിശാല്‍ ബെനറ്റ് സാമുവലിന് സ്വന്തം; ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ മിന്നുകെട്ട് കഴിഞ്ഞു
റിയ മേരി ചാക്കോ ഇനി വിശാല്‍ ബെനറ്റ് സാമുവലിന് സ്വന്തം; ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ മിന്നുകെട്ട് കഴിഞ്ഞു
മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈന്‍ തിളങ്ങിയത്.
രണ്ട് ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായ വീഡിയോ ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പെങ്ങളുടെ മനസ്സമ്മതം. പെങ്ങളുടെ മനസ്സമ്മതത്തിന് എല്ലാ കാര്യത്തിനും ഓടി നടന്ന് ഓരോ കാര്യങ്ങള്‍ ചെയ്യുന്ന ഷൈനിനെ കാണാമായിരുന്നു. ക്യാമറയുമായി പിന്നാലെ പോയ മാധ്യമപ്രവര്‍ത്തകരോട് എന്റെ പിന്നാലെ വരല്ലേ എന്ന് പറഞ്ഞ ഷൈനിനെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
എപ്പോഴും ഇങ്ങനെ തന്റെ പിന്നാലെ നടക്കുന്നത് ശരിയല്ലെന്നാണ് ക്യാമറാ ടീമിനോട് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ഇത് എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ? എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍.’ ‘അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുത്’ എന്നാണ് ഷൈന്‍ പുറകെ കൂടിയ ക്യാമറ ടീമിനോട് പറയുന്നത്.
വേദിയില്‍ ഷൈന്‍ സംസാരിച്ചതും ശ്രദ്ധ നേടി. 9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പെങ്ങള്‍ ഉണ്ടാവുന്നതെന്നും ഫോട്ടോയില്‍ നില്‍ക്കാന്‍ ഇഷ്ടമാണെന്നും ഷൈന്‍ പറയുന്നുണ്ട്. അങ്ങനെ ഏട്ടന്‍ ഏറ്റെടുത്ത് നടത്തിയ പെങ്ങളുടെ കല്യാണം കഴിഞ്ഞു. റിയ മേരി ചാക്കോ ഇനി വിശാല്‍ ബെനറ്റ് സാമുവലിന് സ്വന്തം. പള്ളിയില്‍ വച്ച് നടന്ന മിന്നുകെട്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വലിയ സിനിമാ സാന്നിധ്യം ഒന്നും വിവാഹ ചടങ്ങില്‍ ഇല്ലായിരുന്നു. ഇനി നടത്താനിരിയ്ക്കുന്ന റിസപ്ഷന് ആണ് സിനിമാ സെലിബ്രിറ്റികളെ ക്ഷണിച്ചിരിയ്ക്കുന്നത്. മുണ്ടൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചായിരുന്നു മനസ്സമ്മതവും മിന്നുകെട്ടും. മനസ്സമ്മത ചടങ്ങിന് ശേഷം കൈപ്പറമ്പുള്ള പാലറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് റിസപ്ഷന്‍ നടത്തിയിരുന്നു. അതില്‍ നടന്‍ ദിലീപ് പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിരുന്നു.
അതേസമയം, അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ വൈറലായിരുന്നു. അടിയുടെ ടീസര്‍ കണ്ടു എന്ന് അവതാരക പറയുമ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ല എന്ന് മനസിലായില്ലേ, എന്നാണ് ഷൈന്‍ പറയുന്നത്.
‘എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണം’ എന്നാണ് ഷൈന്‍ പറയുന്നത്. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.
അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കണ്‍ഫ്യൂസ്സ് ആയി പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. അല്ലെങ്കില്‍ കണ്‍ഫ്യൂസ്ഡ് ആയി പോകും. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മള്‍ ആരുടേയും കുറ്റം പറയില്ലല്ലോ. സ്ത്രീ ഭൂമി അല്ലെ എല്ലാവരും ചവിട്ടി നടക്കുകയല്ലേ സഹിക്കേണ്ടി വരും. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, എന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രമായി ‘അടി’യാണ് അവസാനമായി പ്രദര്‍ശനത്തിനെത്തിയത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നു. അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിട്ടിരിക്കുന്നു.
‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ദുല്‍ഖര്‍ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്‌റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്!ത്രാലങ്കാരം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
തെലുങ്കില്‍ ‘ദസറ’യും ഷൈന്‍ ടോം ചാക്കോ വേഷമിട്ട് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. നാനി നായകനായ ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു നായികയായി അഭിനയിച്ചത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥെഴുതി സംവിധാനം ചെയ്!തത്. ‘ദസറ’ എന്ന ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ‘വെണ്ണേല’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കീര്‍ത്തി സുരേഷ്. ‘ധരണി’യായി നാനിയും ചിത്രത്തില്‍ വേഷമിട്ടു. ഷൈന്‍ ടോം ചാക്കോയ്ക്ക് വില്ലന്‍ കഥാപാത്രമായിരുന്നു ‘ദസറ’യില്‍.
