
News
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി
Published on

ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി.
മാര്‍ച്ച് ആറിനാണ് ഹൈക്കോടതി ഐടി. മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മന്ത്രാലയം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് ഏപ്രില്‍ 12ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളില്‍ അ ശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം.
സാമൂഹികമാധ്യമങ്ങളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ഉള്ളടക്കനിയന്ത്രണത്തിനുള്ള നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രൂപപ്പെടുത്തുന്നതിന് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ 25ന് അടുത്ത വാദം കേള്‍ക്കും.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...