
Malayalam
രാജകീയമായ ലുക്കിൽ ഷൈന്റെ അളിയൻ, പെങ്ങളും! വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറൽ
രാജകീയമായ ലുക്കിൽ ഷൈന്റെ അളിയൻ, പെങ്ങളും! വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറൽ

നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക് പോസ് ചെയ്തും ചടങ്ങില്‍ തിളങ്ങുകയായിരുന്നു ഷൈന്‍. നടന് ദിലീപും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
വെളുത്ത കുര്‍ത്തിയും പാന്റും കോട്ടും അണിഞ്ഞാണ് ഷൈൻ എത്തിയത്. പള്ളിയിലെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്തത് ഷൈനായിരുന്നു. ഇത് എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ എന്നായിരുന്നു ഷൈന്‍ ചോദിച്ചത്. എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍. അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുതെന്നും ഷൈന്‍ പുറകെക്കൂടിയ ക്യാമറ ടീമിനോട് പറയുന്നുണ്ടായിരുന്നു.
മനസമ്മതത്തിന്റെ പ്രാര്‍ത്ഥന ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഷൈനിനെയും വീഡിയോയില്‍ കാണാം. കുടുംബാംഗങ്ങള്‍ക്കൊപ്പമായി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഷൈന്‍ ആക്ടീവായിരുന്നു. അളിയനെയും സഹോദരിയേയും പള്ളിയിലേക്ക് സ്വീകരിച്ചതും ഷൈനായിരുന്നു. കൈയ്യില്‍ വെച്ചിരിക്കുന്നത് സാരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതെന്റെ ജാക്കറ്റാണെന്ന് ഷൈന്‍ പറയുന്നുണ്ടായിരുന്നു.
ഷൈനിന് മൂന്ന് സഹോദരങ്ങളാണുള്ളത്. വീട്ടിലെ ആദ്യ മകനാണ് ഷൈൻ. ഇളയ അനുജത്തിയുടെ വിവാഹ നിശ്ചയമാണെന്നാണ് വ്യക്തമാകുന്നത്.
അഹാന കൃഷ്ണയ്ക്കൊപ്പമുള്ള ‘അടി’ ആണ് ഷൈന്റെ പുതിയ ചിത്രം. പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘അടി.’ ദുൽഖർ സൽമാൻ നിർമിച്ച ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തി. ‘നീലവെളിച്ചം’ ആണ് ഷൈന്റെ ഇനി റിലീസിനെത്തുന്ന ചിത്രം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...