വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് അടുത്തിടെയായി പുറത്ത് വന്നത്. ഇത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നത്.
അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാലയിപ്പോള്‍. നടന് എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ബാല ആളുകള്‍ക്ക് പ്രിയങ്കരനായത്. താരത്തിന് അസുഖമാണെന്ന് അറിഞ്ഞതുമുതല്‍, കരള്‍ നല്കാന് സന്നദ്ധത അറിയിച്ച് നിരവധി പേരെത്തിയിരുന്നു.
മലയാളത്തിന്റെ പ്രിയ ഗായകന് എം ജി ശ്രീകുമാര്‍ അവതാരകന് ആയി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ഒരിക്കല്‍ ബാല അതിഥിയായി എത്തിയിരുന്നു. അപ്പോള്‍ ബാല പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത്.
ബാലയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രോഗ്രാമിനിടെ എംജി ശ്രീകുമാര്‍ ചോദിച്ചിരുന്നു. അമൃതയുമായി പിരിഞ്ഞ സമയത്ത് മനസ്സിലുള്ള കാര്യങ്ങള്‍ ആരോടും തന്നെ തുറന്നു പറയാന്‍ സാധിച്ചിരുന്നില്ല എന്നാണ് ബാല അപ്പോള്‍ മറുപടിയായി എംജി ശ്രീകുമാറിനോട് പറഞ്ഞത്. ബാല്യകാല ജീവിതം എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ താന്‍ ജനിച്ചുവീണത് തന്നെ അരുണാചലം സ്റ്റുഡിയോയില്‍ ആണെന്നാണ രസകരമായിട്ടുള്ള മറുപടിയാണ് ബാല പറഞ്ഞത്.
താന്‍ വളര്‍ന്നത് എവിഎം സ്റ്റുഡിയോയില്‍ ആണെന്നും ബാല പറഞ്ഞു. ബാലയുടെ വീട് സ്റ്റുഡിയോയുടെ അകത്ത് തന്നെയായിരുന്നു. ബാലയുടെ അച്ഛന് സിനിമ സംവിധായകനും നിര്‍മ്മാതാവും ആയിരുന്നു. അദ്ദേഹം മരിച്ചിട്ട് രണ്ടുവര്‍ഷമായി അമ്മയ്ക്ക് ജോലിയൊന്നുമില്ല ഒരു ചേച്ചിയും അനിയനും ആണുള്ളത്.
അനിയന് ശിവ സിനിമ സംവിധായകന് ആണ്. ചെറുപ്പം മുതല്‍ സ്പോര്‍ട്സിനോട് ആയിരുന്നു താല്പര്യമെന്നും പിന്നീട് താല്പര്യം കമ്പ്യൂട്ടറിലേക്ക് മാറുകയായിരുന്നെന്നും. ഒരിക്കല്‍ അച്ഛന് ചോദിച്ചു എന്തിനാണ് ജിമ്മിലും ഡാന്‍സും ഒക്കെ പഠിക്കാന്‍ പോകുന്നതെന്ന്. തനിക്ക് അത് പഠിക്കാന്‍ താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ അച്ഛന് പറഞ്ഞത് നീ ജനിച്ചത് തന്നെ നടനാവാന്‍ വേണ്ടിയാണെന്നും അഭിനയത്തിലേക്കുള്ള വഴി തുറന്നു കാണിച്ചത് അച്ഛനാണെന്നും ബാല പറഞ്ഞു.
അതോടെ ബാല വിദ്യാഭ്യാസം അവസാനിപ്പിച്ചു. തെലുങ്കു സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത് പിന്നെ തമിഴിലും മലയാളത്തിലും ഒക്കെ അഭിനയിച്ചു. ബാലയ്ക്ക് മമ്മൂക്കയോട് വളരെയധികം നന്ദിയുണ്ട് കാരണം മലയാള സിനിമയിലേക്ക് എത്തിയത് അദ്ദേഹം കാരണമായിരുന്നു. ജീവിതത്തില്‍ എവിടെയാണ് പാളിച്ച പറ്റിയത് എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ ബാല പറഞ്ഞത് അത് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു മറുപടി.
ആദ്യ വിവാഹത്തില്‍ രണ്ട് കാര്യങ്ങള്‍ കൊണ്ടായിരുന്നു പരാജയം സംഭവിച്ചത് സങ്കടങ്ങള്‍ തുറന്നു പറയാന്‍ ഒരാളുണ്ടാകും. ലോകത്ത് ആരോടും പറയാന്‍ പറ്റാത്ത സങ്കടം മനസ്സില്‍ ഉണ്ടാകും അവിടെയാണ് എനിക്ക് പാളിച്ച പറ്റിയത് എന്ന്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ആരോടും തുറന്നു പറയാന്‍ സാധിക്കുന്നില്ല. അമ്മയ്ക്ക് കുറച്ചു കാര്യങ്ങളൊക്കെ അറിയാം വേറെ ആര്‍ക്കും അറിയില്ലെന്നും ബാല പറയുന്നു.
അതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശം ഇല്ലെന്നും എന്റെ മകളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു എന്നൊരു കാര്യം മാത്രമേ എനിക്ക് പറയാന്‍ ആകുള്ളൂ എന്നും ബാല പറയുന്നു. അതേ സമയം കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ശേഷം അതിവേഗത്തില്‍ സുഖം പ്രാപിച്ച് വരികയാണ് ബാല ഇപ്പോള്‍.
സര്‍ജറി കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ഫോട്ടോ കൈയില്‍ പിടിച്ച് കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എല്ലാവര്ക്കും നമസ്കാരം…മതമോ ജാതിയോ ഒന്നുമല്ല…ഞാനൊരു ഹിന്ദുവാണ്. ഇവിടെയിരുന്ന് മുസ്ലീങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഇന്ന് ലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍, എന്നെ സ്നേഹിക്കുന്നവര്‍ പ്രാര്‍ത്ഥനയോടെ വന്നിരിക്കുന്നു. എല്ലാവര്ക്കും മുകളില്‍ കുട്ടികള്‍…
ഇന്നസെന്‍സ് ഈസ് ബ്ലസ് എന്ന് പറയും. ആ കുട്ടികള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കുന്നു. മൂന്ന് പ്രാവശ്യം ജീവിതത്തിലേക്ക് തിരിച്ചുവന്നു. എല്ലാ സത്യങ്ങളും പുറത്തുവരും…വേറൊന്നുമല്ല, അത്ഭുതങ്ങള്‍ സംഭവിക്കും. എല്ലാവരും സന്തോഷമായിരിക്കണം.’ എന്നാണ് വീഡിയോയുടെ അവസാനം ബാല പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...