നിരവധി ആരാധകരുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഈയടുത്ത കാലത്ത് മലയാള സിനിമ ലോകത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം റിയലിസ്റ്റിക് ചിത്രങ്ങളാണെന്നും മാസ് സിനിമകള്‍ മിസ് ചെയ്യുന്നുവെന്ന അഭിപ്രായം ഒരു ന്യൂനപക്ഷം പ്രേക്ഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് നടന് ടൊവിനോ തോമസ്.
‘പ്രേക്ഷകരുടെ അഭിരുചി ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. മാസ് ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ത്തോടിയ കാലമുണ്ടായിരുന്നു. പിന്നീട് ആളുകളുടെ താല്പര്യം റിയലിസ്റ്റിക് ചിത്രങ്ങളിലേക്ക് മാറി. ഇപ്പോള്‍ വീണ്ടും തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്കുന്ന ചിത്രങ്ങളോടാണ് ആളുകള്‍ക്ക് താല്പര്യം.
ഒരു സിനിമ ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിന്റെയും ഊഹത്തിന്റെയും പുറത്താണ് അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ആത്യന്തികമായി സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും കഥപറയുന്ന രീതിയും തന്നെയാണ് സിനിമയുടെ വിധി നിര്‍ണയിക്കുന്നത്.’ എന്നും ടൊവിനോ പറഞ്ഞു.
തല്ക്കാലം സംവിധാന രംഗത്തേക്കില്ലെന്നും ടൊവിനോ പറഞ്ഞു. ‘തല്ക്കാലം അതൊരു മോഹമായി തന്നെ കിടക്കട്ടെ. അതിനുള്ള പക്വതയോ സിനിമാ പരിജ്ഞാനമോ എനിക്കായെന്ന് വിശ്വസിക്കുന്നില്ല. അഭിനയം ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ സിനിമയില്‍ പഠിക്കാന്‍ ഓരോ മേഖലയിലും ഒരായിരം കാര്യങ്ങളുണ്ട്. അതെല്ലാം പഠിക്കാന്‍ സാധിച്ചാല്‍, എനിക്ക് എന്നോടുതന്നെ ഒരു വിശ്വാസം തോന്നിയാല്‍ ഒരു സംവിധാന സംരംഭം പ്രതീക്ഷിക്കാവുന്നതാണ്’, എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...