
News
ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ നടിമാരെ സമീപിച്ചു… എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല; ഈസ്റ്റ് കോസ്റ്റ് വിജയന്
ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ നടിമാരെ സമീപിച്ചു… എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല; ഈസ്റ്റ് കോസ്റ്റ് വിജയന്

‘കള്ളനും ഭഗവതിയും’ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മിക്ക നടികളും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്. കള്ളനും ഭഗവതിയും ചിത്രത്തില്‍ നായകനായി വിഷ്ണു ഉണ്ണികൃഷ്ണനെ നിശ്ചയിച്ചപ്പോള്‍ ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചു. എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല.
മലയാളത്തിലുള്ള ഒട്ടും പ്രശസ്തരായ ചില ആള്‍ക്കാരോട് ചോദിച്ചിട്ട് പോലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ല. മോക്ഷ ഇങ്ങനൊരു കഥാപാത്രം അവതരിപ്പിക്കാന്‍ വേണ്ടി ദൈവീകമായി വന്ന ഒരാളായിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന് പ്രസ് മീറ്റില്‍ പറഞ്ഞത്.
ആത്മഹത്യ ചെയ്യാനുറച്ച കള്ളന് മാത്തപ്പന്റെ ജീവിതത്തില്‍ അവിചാരിതമായി ഭഗവതി എത്തുന്നതാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം സഹരചനയും നിര്‍മ്മാണവും വിതരണവുമൊക്കെ ഈസ്റ്റ് കോസ്റ്റ് വിജയനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രവുമാണ് കള്ളനും ഭഗവതിയും. കള്ളന് മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണന് എത്തുമ്പോള്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്ക്കുന്ന ദേവിയായി എത്തിയിരിക്കുന്നത് ബംഗാളി താരം മോക്ഷയാണ്. അനുശ്രീയാണ് നായിക. ലളിതമായി പറഞ്ഞുപോകുന്ന അസാധാരണമായ കഥയാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റേത്. ജോണി ആന്റണി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...