
Malayalam
ഉത്സവ പരിപാടിയിൽ ഇന്നസന്റിനെ അനുകരിച്ച് ദിലീപ്; വിഡിയോ വൈറൽ
ഉത്സവ പരിപാടിയിൽ ഇന്നസന്റിനെ അനുകരിച്ച് ദിലീപ്; വിഡിയോ വൈറൽ
Published on

പൊതുപരിപാടികളും ഉദ്ഘാടങ്ങളിലും സജീവമാണ് ജനപ്രിയ നായകൻ ദിലീപ്. ഇന്നസന്റിനെ അനുകരിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് ഇപ്പോൾ ദിലീപ്. പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയതായിരുന്നു താരം. പ്രസംഗത്തിനിടെ ദിലീപ് പാട്ടു പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്നു പറഞ്ഞെങ്കിലും പ്രേക്ഷകർ വിടാൻ തയാറായില്ല. അങ്ങനെയെങ്കിൽ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി.
ഇതോടെ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറയുകയായിരുന്നു. പിന്നാലെ കാണികളില്‍ നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു.
ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്, നഗരസഭാധ്യക്ഷന്‍ എസ്.ആര്.രമേശ്, ഉപാധ്യക്ഷ വനജാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണിഗായകന്‍ നജിം അര്‍ഷാദിന്റെ ഗാനമേളയും അരങ്ങേറി.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...