നിങ്ങളുടെ കെയറും സ്നേഹവുമെല്ലാം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്; നെഗറ്റീവ് പറയരുതെന്ന് ; ലിന്റ റോണി
Published on

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് ലിന്റു റോണി. ഏഷ്യാനെറ്റിലെ ‘ഭാര്യ’ എന്ന സീരിയൽ ആണ് ലിന്റുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സീരിയലിൽ ഭർത്താവിന്റെ പൊയ്മുഖങ്ങൾ അറിയാത്ത പാവപ്പെട്ട മുസ്ലീം പെൺകുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം.വെഡ്ഡിങ് ആനിവേഴ്സറി ദിനത്തിലായിരുന്നു ലിന്റു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. റോമില്‍ പോയപ്പോള്‍ പ്രാര്‍ത്ഥിച്ച കാര്യം ഇതായിരുന്നു
അറിഞ്ഞ് പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം എന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ലിന്റു. ഡാന്‍സ് ഒരുപാടിഷ്ടമാണ്, ഈ സമയത്ത് ഡാന്‍സ് ചെയ്യരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഡോക്ടറോട് ചോദിച്ചാണ് ഡാന്‍സ് ചെയ്തത്. നിങ്ങളുടെ കെയറും സ്നേഹവുമെല്ലാം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. വീട്ടുജോലി ചെയ്യുന്നതും ജോലിയുടെ ഭാഗമായി നടത്തുന്ന യാത്രകളെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ നെഗറ്റീവ് പറയരുതെന്നും ലിന്റു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരായിരുന്നു അഭിപ്രായം രേഖപ്പെടുത്തിയത്.
ഗര്‍ഭം ഒരു രോഗാവസ്ഥയല്ല. അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറഞ്ഞ് അനാവശ്യ നിയന്ത്രണങ്ങളൊന്നും വെക്കേണ്ടതില്ല. ഡോക്ടറോട് ചോദിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അങ്ങേയറ്റം കരുതലുമുണ്ട്. ദൈവം കൂടെത്തന്നെയുണ്ട്. ഉള്ളിലുള്ള ആള്‍ക്ക് ഒരു കുഴപ്പവും വരാതെ ദൈവം നോക്കിക്കോളുമെന്നും നേരത്തെ ലിന്റു പറഞ്ഞിരുന്നു. അമ്മയെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പുമായും ലിന്റു എത്തിയിരുന്നു. ജീവിതത്തിലെ മൂന്ന് അമ്മമാര്‍ക്ക് ആശംസകള്‍. ഇന്ന് കാണുന്ന നിലയിലേക്ക് ഞാനെത്തിയതിന് കാരണം അമ്മയുടെ സ്നേഹവും സപ്പോര്‍ട്ടുമാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി എന്നെ കൂടെക്കൂട്ടിയ അമ്മായിഅമ്മയോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മൂന്നാമത്തെയാള്‍ ചേച്ചിയാണ്. ആ മക്കള്‍ക്ക് ചേച്ചി നല്ലൊരു അമ്മയാണ്, എപ്പോഴും എനിക്ക് വേണ്ടി നില്ക്കുന്നയാള് കൂടിയാണ് ചേച്ചി. എത്ര അഭിനന്ദിച്ചാലും മതിവരാത്ത സൂപ്പര്‍ഹീറോസാണ് നിങ്ങളെന്നുമായിരുന്നു ലിന്റു കുറിച്ചത്.
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....