സുരേഷ് ഗോപിയെ കോപ്പി ചെയ്യാൻ നോക്കി, പക്ഷെ ; തൂവൽസ്പർശത്തിലെ ശ്രേയയായതിനെ കുറിച്ച് അവന്തിക

തൂവൽ സ്പർശം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹൻ. ശ്രേയ എന്ന ഐപിഎസ് ഓഫീസറെയാണ് സീരിയലിൽ അവന്തിക അവതരിപ്പിക്കുന്നത്. കണ്ട് വരുന്ന സീരിയൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് തൂവൽ സ്പർശത്തിൽ അവന്തിക അവതരിപ്പിക്കുന്ന കഥാപാത്രം. പൊലീസ് ഓഫീസറായി മികച്ച പ്രകടനമാണ് അവന്തിക കാഴ്ച വെക്കുന്നത്. അതിന് മുമ്പ് പരസ്പരം എന്ന സീരിയലിലായിരുന്നു നായിക പൊലീസ് വേഷത്തിലെത്തിയത്.
സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സീരിയൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. യുഎഇയിലാണ് അവന്തിക പഠിച്ചതും വളർന്നതും. ഇപ്പോൾ നടി തിരുവന്തപുരത്താണ് താമസം. മിസ് മലബാറായിരുന്നു, മിസ് സൗത്ത് ഇന്ത്യക്ക് മത്സരിച്ചു, പക്ഷെ വിജയിച്ചില്ല. അത് കഴിഞ്ഞാണ് സീരിയലുകളും സിനിമകളും വരുന്നത്.
സീരിയൽ അഭിനയിക്കുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും നടി സംസാരിച്ചു. ‘സീരിയലിലും സിനിമയിലും കംഫർട്ടബിളാണ്. പക്ഷെ സിനിമയിൽ ബ്രേക്കെടുത്ത് മൂന്ന് സീനുകൾ വളരെ വൃത്തിയായി ചെയ്യാം. പക്ഷെ സീരിയലിൽ രാവിലെ ഏഴ് മണിക്ക് തുടങ്ങിയാൽ രാത്രി 9.30 യ്ക്കാണ് കഴിയുക. സത്യം പറഞ്ഞാൽ എനിക്കിപ്പോൾ സീരിയൽ വളരെ ഇഷ്ടമാണ്. എന്റെ കംഫർട്ടാണ്’
‘എനിക്ക് ഐപിഎസ് ഓഫീസർ ആവണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ആവാൻ പറ്റിയില്ല. അത് കൊണ്ട് ആദ്യമായി തൂവൽസ്പർശത്തിൽ ഇങ്ങനെയൊരു ക്യാരക്ടർ കിട്ടിയപ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു. കുറേ പഠിക്കും. എങ്ങനെയാണ് നടക്കേണ്ടത് സംസാരിക്കേണ്ടത് എന്നൊക്കെ. സുരേഷ് ഗോപി സാറാവാൻ പറ്റില്ല, പക്ഷെ എങ്ങനെയാണ് പുള്ളി സംസാരിക്കുന്നതെല്ലാം നോക്കി. എന്റെ കഥാപാത്രം വളരെ ബോൾഡാണ്. ഏഷ്യാനെറ്റിൽ അങ്ങനെ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല. സുരേഷ് ഗോപിയെ കോപ്പി ചെയ്യാൻ നോക്കി. പക്ഷെ അറിയില്ല നടന്നോയെന്ന്
പൊലീസ് ഓഫീസറായാൽ കൊണ്ട് വരുമായിരുന്ന മാറ്റത്തെക്കുറിച്ചും അവന്തിക സംസാരിച്ചു. ‘സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ യുഎഇയിലെ ശിക്ഷകൾ ഇവിടെ കൊണ്ട് വരണം,’ അവന്തിക പറഞ്ഞു. അഭിമുഖത്തിനിടെ നടി രേഖ രതീഷും വീഡിയോ കോളിലൂടെ അവന്തികയെ പറ്റി സംസാരിച്ചു. എന്റെ ഫേവറൈറ്റ് നടിയാണ് അവന്തിക.
മലയാളം നന്നായി അറിയില്ലെങ്കിലും മലയാളം നന്നായി മനസ്സിലാക്കി പെർഫോം ചെയ്യാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റാണ് അവന്തിത. ഇന്ന് മലയാളം സീരിയൽ ഇൻഡസ്ട്രകിയിലെ മികച്ച നടിമാരിൽ ഒരാളാണ് അവന്തികയെന്ന് രേഖ രതീഷ് അഭിപ്രായപ്പെട്ടു.
പഞ്ചാബിയാണ് നടിയുടെ ഭർത്താവ്. ഒരു മകനുണ്ട്, മകൻ എൽകെജിയിൽ പഠിക്കുന്നു. ഏറെ നാൾ പ്രണയിച്ചില്ലെന്നും പെട്ടെന്ന് വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹമെന്നും നടി വ്യക്തമാക്കി. 2021 ജൂലൈ 12 നാണ് സീരീയൽ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണാണ് തുടക്കത്തിൽ സീരിയലിന് ലഭിച്ചത്. അവന്തികയെ കൂടാതെ സാധിക വേണുഗോപാൽ, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യു ദീപൻ മുരളി എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എന്നാൽ പിന്നീട് റേറ്റിംഗിൽ സീരിയൽ പിന്നോട്ട് പോയി. ഇതോടെ ചാനലിൽ സീരിയൽ സംപ്രേഷണം ചെയ്യുന്ന സമയം രാത്രിയിൽ നിന്നും ഉച്ച സമയത്തേക്ക് മാറ്റി. സീരിയലിന്റെ കഥാഗതി പ്രേക്ഷകരെ പിടിച്ചിരുത്താത്തതാണ് പ്രശ്നമായതെന്ന് അഭിപ്രായമുണ്ട്. അതേസമയം ഈ സീരിയലിന് ആരാധകരുമുണ്ട്. പതിവ് മസാലകൾ കുറവുള്ള മികച്ച സീരിയലാണിതെന്ന് ഇവർ പറയുന്നു.
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലെെം ലെെറ്റിൽ നിറസാന്നിധ്യമായതോടെയാണ് രേണു സുധിയെ തേടി വിവാദങ്ങളും വന്ന്...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...