പ്രഭാസിന്റെ ആരോഗ്യനില മോശം;ചികിത്സയ്ക്കായി വിദേശത്തേക്ക് ? ഷൂട്ടിംഗ് താല്കാലികമായി നിര്‍ത്തി !

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ആദിപുരുഷ്,സലാര്‍,പ്രോജക്ട് കെ എന്നിവ. എന്നാല്‍ ഈ ചിത്രങ്ങളുടെ റിലീസ് ഇനിയും നീണ്ടുപോകുമെന്നാണ് സൂചന. ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് പ്രഭാസ് സിനിമാ ചിത്രീകരണങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
താരത്തിന് ഹൈ ടെംപറേച്ചര്‍ ആവുകയും സുഖം പ്രാപിക്കാത്തത് മൂലം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു. പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. വിവിധ സിനിമകളുടെ ചിത്രീകരണത്തിന്റെ ഭാഗമായി പ്രഭാസ് ഏറെ നാളുകളായി ഇടവേളയെടുത്തിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ആദിപുരുഷ് ജൂൺ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി- സീരീസ്, റെട്രോഫൈൽ എന്നീ ബാനറുകളിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മാണം. തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...