ലേഡീസ് നോ ബോഡി ടച്ചിങ്, ഭാര്യയ്ക്ക് ഇതൊന്നും ഇഷ്ടമല്ല; വനിത ദിനത്തില്‍ മേക്കപ്പ് ചെയ്യാന്‍ വന്ന ചേച്ചിയെ ഇട്ട് വട്ടം കറക്കി റോൻസോൺ

മിനിസ്ക്രീനിലെ ശ്രദ്ധേയ മുഖമാണ് റോൺസൺ വിൻസെന്റ്. സംവിധായകന് എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്സണ്. റോബി വിൻസെന്റ്, സാബു സിറിൽ എന്നു തുടങ്ങി നിരവധി സെലിബ്രിറ്റികളുള്ള വീട്ടിൽ നിന്നാണ് റോൺസന്റെ വരവെങ്കിലും വളരെ അപ്രതീക്ഷിതമായി അഭിനയരംഗത്ത് എത്തിയ നടനാണ് റോൺസൺ.
അസ്സല് ഒരു വില്ലനായിട്ടാണ് റോണ്സണ് വിന്‍സെന്റ് സിനിമകളില്‍ വരുന്നത്. നായകനായും പ്രതിനായകനായും സീരിയലുകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ റോണ്സണ് വിന്‍സെന്റില്‍ നല്ല ഒരു ഹാസ്യ നടന് കൂടെയുണ്ട് എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായത് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷമാണ്, ബിഗ്ഗ് ബോസ് മലയാളം സീസണ് ഫോറിലെ ചില കോമഡി സ്കിറ്റുകള്‍ അത്രയേറെ ഫലിതത്തോടെയാണ് റോണ്സണ് ചെയ്തത്.റിയല്‍ ലൈഫില്‍ താന്‍ അസ്സലൊരു കോമഡി നടനാണ് എന്ന് വീണ്ടും തെളിയിച്ചിരിയ്ക്കുകയാണ് നടന്.
ലോക വനിത ദിനത്തില്‍ മേക്കപ്പ് ചെയ്യാന്‍ വന്ന ചേച്ചിയെ ഇട്ട് വട്ടം കറക്കി കൊണ്ടാണ് റോണ്‍സണിന്റെ പുതിയ വീഡിയോ. ‘വിമണ്‍സ് ഡേയില്‍ ഞങ്ങളുടെ മേക്കപ്പ് ചേച്ചിയെ ചെറുതായി ഒന്ന് പ്രാങ്ക് ചെയ്തു’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.സീ കേരളം ചാനലിലെ ഒരു പ്രോഗ്രാമിന് വേണ്ടി മേക്കപ് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു റോണ്സണ്. ഒരു വനിത മേക്കപ് ആര്‍ട്ടിസ്റ്റാണ് റോണ്‍സണിനെ മേക്കപ്പ് ചെയ്യാനായി എത്തിയത്. ലേഡീസ് നോ ബോഡി ടച്ചിങ്, ജെന്റ്സിനെ വിളിക്കൂ. എന്റെ ഭാര്യയ്ക്ക് ഇതൊന്നും ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞ് റോണ്സണ് തടയുകയായിരുന്നു. അല്ല ഞാന്‍ ടച്ച് ചെയ്യില്ല, ബ്രഷ് മാത്രമേ ടച്ച് ചെയ്യൂ എന്നൊക്കെ പറഞ്ഞുള്ള ആ ചേച്ചിയുടെ നിഷ്ങ്കമായ ചിരിയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.
സീ കേരളത്തില്‍ സംരക്ഷണം ചെയ്യുന്ന ഒരു കുക്കറി ഷോയില്‍ ആണ് റോണ്സണ് പങ്കെടുക്കാനിരിയ്ക്കുന്നത്. ഭക്ഷണ പ്രിയനായ റോണ്‍സണും ഷെഫ് പിള്ളയും ഒരുമിച്ച് എത്തുന്ന ഷോ നല്ല രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.
അച്ഛനും അമ്മയ്ക്കും അഭിമാനമാവുന്ന രീതിയിലുള്ള ഒരു നടനാവണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമയിൽ എങ്കിലും മമ്മൂക്കയുടെ വില്ലനായി അഭിനയിക്കണമെന്നാണ് ആഗ്രഹം. മമ്മൂക്കയുടെ കാലിൽ വീണിട്ടാണേലും എന്റെ അച്ഛനമ്മമാരുടെ ആഗ്രഹം ഞാൻ നടത്തും,” ബിഗ് ബോസ് ഷോയ്ക്കിടയിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതകഥ പറയുന്ന ‘സെൽഫി’ എന്ന ടാസ്കിനിടെയാണ് റോൺസൺ തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞത്.
തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മിനിസ്ക്രീനിലേക്കുള്ള റോൺസന്റെ അരങ്ങേറ്റം. ഭാര്യ, സീത, അനുരാഗം, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നു തുടങ്ങിയ സീരിയലുകളാണ് റോൺസനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. നായക കഥാപാത്രത്തിനൊപ്പം ധാരാളം സീരിയലുകളിൽ വില്ലനായും റോൺസൺ അഭിനയിച്ചിട്ടുണ്ട്.
അഭിനയം, മോഡലിംഗ് എന്നീ മേഖലകൾക്കു പുറമെ ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട്ട്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിലും തൽപ്പരനാണ് റോൺസൺ. ‘മുമ്പേ പറക്കുന്ന പക്ഷികള്‍’, ‘മഞ്ഞുകാലവും കഴിഞ്ഞ്’ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയെയാണ് റോണ്സണ് വിവാഹം ചെയ്തത്. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് നീരജ ഇപ്പോൾ. 2020 ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം.
ബിഗ്ബോസ് സീസൺ 4 ലെ മത്സരാർത്ഥി ആയിരുന്നു റോൺ സൺ വിൻസെന്റ്. 92 ദിവസത്തോളം ആ ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് താരം പുറത്തതു പോയത്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രെദ്ധ പുലർത്തുന്ന താരം കൂടിയാണ് റോൺ സൺ. ആരും കൊതിക്കുന്ന ജിം ബോഡിയും, സിക്സ് പാക്കുമായാണ് താരം ഈ ഷോയിൽ എത്തിയത്
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...