നടന്‍ ബാല ആശുപത്രിയിലാണെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ബാലയെ ആശുപതിയിൽ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ബാലയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ ആരാധകരും പ്രാര്‍ത്ഥനയിലാണ്. ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന്, ആറ്റുകാല്‍ അമ്മയോട് കരഞ്ഞ് പ്രാര്‍ത്ഥിക്കാം, ബാലയ്ക്ക് ഒന്നും സംഭവിയ്ക്കില്ല എന്നൊക്കെയാണ് കമന്റുകള്‍.
സ്‌നേഹത്തോടെ ഒരുപാട് ആളുകള്‍ അദ്ദേഹത്തെ കാത്തിരിയ്ക്കുന്നു, ഒന്നും സംഭവിക്കാതെ ബാല തിരിച്ചുവരും എന്നാണ് ആരാധകരുടെ കമന്റുകള്‍. ജാതിമത ഭേദമന്യേയുള്ള പ്രാര്‍ത്ഥനകളാണ് കമന്റ് ബോക്‌സില്‍ കാണുന്നത്. കര്‍ത്താവിനെയും അള്ളാഹുവിനെയും വിളിച്ചുള്ള പ്രാര്‍ത്ഥനയും ആറ്റുകാല്‍ അമ്മയെ വിളിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും കാണാം.
ചിലര്‍ കമന്റ് ബോക്‌സില്‍ ബാലയെ കുറിച്ച് വാചാലരാവുകയാണ്. നല്ല ഒരു മനസ്സിന് ഉടമയാണ് ബാല, പലരെയും അകമഴിഞ്ഞ് സ്‌നേഹിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്. അങ്ങനെയുള്ള ബാലയ്ക്ക് ഒരു ആപത്തും വരില്ല. വിവാഹ ജീവിതത്തിലും സൗഹൃദത്തിലും എല്ലാം പരാജയപ്പെട്ട ബാലയെ ആരാധകര്‍ കൈവിടില്ല എന്ന രീതിയിലും കമന്റുകള്‍ വരുന്നുണ്ട്
സുബിയ്ക്ക് സംഭവിച്ചത് പോലെ ബാലയ്ക്ക് സംഭവിക്കാതിരിക്കട്ടെ. കലാകാരന്മാര്‍ സമയത്ത് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് എല്ലാവര്‍ക്കും കരള്‍ രോഗം ബാധിയ്ക്കുന്നത്. സിനിമയില്‍ വിട്ട് പിരിഞ്ഞവര്‍ പലരും കരള്‍ രോഗം വന്നവരാണ്. അതുകൊണ്ട് ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പാണ് ചിലര്‍ക്ക് നല്‍കാനുള്ളത്.
മറ്റു ചിലര്‍ കമന്റ് ബോക്‌സില്‍ അമൃതയെ പഴിച്ചുകൊണ്ടും വരുന്നുണ്ട്. സൂരജ് പങ്കുവച്ച വീഡിയോയില്‍ ബാല മകളെ കാണാന്‍ ആഗ്രഹിച്ചതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. എന്തുകൊണ്ട് അമൃത പാപ്പുവിനെ വിട്ടുകൊടുക്കുന്നില്ല എന്നാണ് പലരുടെയും ചോദ്യം.
ബാല ആഗ്രഹിച്ചത് പോലെ പ്രാര്‍ത്ഥന കൊണ്ട് മൂടുകയാണ് ആരാധകര്‍. ബാലയുടെ തിരിച്ച് വരവിന് വേണ്ടി വഴിപാടുകള്‍ നേര്‍ന്ന കമന്റുകളും കാണാം. ഇത്രയും ജനങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവുമ്പോള്‍ ബാലയ്ക്ക് ഒന്നും തന്നെ സംഭവിയ്ക്കില്ല, ബാല ജീവിതത്തിലേക്ക് തിരിച്ചു വരിക തന്നെ ചെയ്യും.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...