
News
‘ജന ഗണ മന’ സംവിധായകന്റെ ചിത്രത്തില്‍ നായകനായി നിവിന്‍ പോളി
‘ജന ഗണ മന’ സംവിധായകന്റെ ചിത്രത്തില്‍ നായകനായി നിവിന്‍ പോളി
Published on

പൃഥ്വിരാജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’യിലേത്. നിരൂപക ശ്രദ്ധയേറ്റുവാങ്ങിയ ചിത്രം തിയേറ്ററില്‍ വന്‍വിജയമായിരുന്നു. ജന ഗണ മനയ്ക്ക് ശേഷം ഡിജോ ജോസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നതായുള്ള വാര്‍ത്തയാണ് െ്രെഫഡെ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്.
നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് വരാനിരിക്കുന്നത് എന്നും മാര്‍ച്ച് മൂന്നാം വാരത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ കാസര്‍ഗോഡും ഉത്തരേന്ത്യയിലുമായി മറ്റ് ഭാഗങ്ങളും ചിത്രീകരിക്കും. ജന ഗണ മനയ്ക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദാണ് പുതിയ സിനിമയുടെയും തിരക്കഥാകൃത്ത്.
ഈ വര്‍ഷം പൂജ റിലീസായോ ക്രിസ്തുമസ് റിലീസായോ ആയിരിക്കും ചിത്രം എത്തുക. അതേസമയം ജന ഗണ മനയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിയുടെ കഥയാണ് ഇനി വരേണ്ടത്. രണ്ട് ഭാഗങ്ങള്‍ ഉള്ളതായി സംവിധാകനും സ്ഥിരീകരിച്ചിരുന്നു.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...