Connect with us

ഒരു ഓഡിഷനിൽ പങ്കെടുക്കാൻ വന്ന റൂമില്ലാതെ പൊള്ളാച്ചി ചന്തയിൽ കിടന്നിട്ടുണ്ട് ജോജു’; സംവിധായകൻ ലാൽജോസ്

Movies

ഒരു ഓഡിഷനിൽ പങ്കെടുക്കാൻ വന്ന റൂമില്ലാതെ പൊള്ളാച്ചി ചന്തയിൽ കിടന്നിട്ടുണ്ട് ജോജു’; സംവിധായകൻ ലാൽജോസ്

ഒരു ഓഡിഷനിൽ പങ്കെടുക്കാൻ വന്ന റൂമില്ലാതെ പൊള്ളാച്ചി ചന്തയിൽ കിടന്നിട്ടുണ്ട് ജോജു’; സംവിധായകൻ ലാൽജോസ്

വ്യത്യസ്തമായ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷക മനസിൽ വളരെ വേ​ഗം സ്ഥാനം പിടിച്ചൊരു നടനാണ് ജോജു ജോർജ്. ചെയ്യുന്ന വേഷങ്ങൾ അതി​ഗംഭീരമാക്കുന്ന നടൻ കൂടിയാണ് ജോജു. ഇരട്ട എന്ന ചിത്രമാണ് ജോജുവിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം.

ഒരു ഓഡിഷനിൽ പങ്കെടുക്കാൻ പൊള്ളാച്ചിയിൽ വന്ന നടൻ ജോജു ജോർജിനെ കണ്ട കഥ പറഞ്ഞ് സംവിധായകൻ ലാൽജോസ്. റൂമില്ലാതെ പൊള്ളാച്ചി ചന്തയിൽ ജോജു കിടന്നിട്ടുണ്ടെന്നും ഒരു ചാക്ക് വിരിച്ച് കിടക്കാൻ സ്ഥലത്തിന് മൂന്നോ നാലോ രൂപ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് ഇക്കാര്യം പറഞ്ഞത്.
‘ഒരു ഓഡിഷനിൽ പങ്കെടുക്കാൻ ജോജു ജോർജ് പൊള്ളാച്ചിയിൽ വന്നു. താമസിക്കാൻ ഒരു റൂമെടുക്കാൻ പൈസ ഇല്ലാതെ, രാത്രിയിൽ പൊള്ളാച്ചി ചന്തയിൽ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകൾ ചന്തയിൽ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം.

ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച് കിടന്ന്, അവിടുത്തെ പൈപ്പിൽ പ്രഭാത കൃത്യങ്ങൾ കഴിച്ച് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നല്ലൊരു ഷർട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു. ഏതോ ബെൻസിൽ വന്നിറങ്ങിയ ആളാണെന്ന ഭാവത്തിൽ പോയി നിന്നത് എനിക്കറിയാം. ഞാൻ അത് കണ്ടിട്ടുണ്ട്’, ലാൽജോസ് പറഞ്ഞു.
.

Continue Reading
You may also like...

More in Movies

Trending

Recent

To Top