
Malayalam Breaking News
പ്രളയ കേരളത്തിന് വീണ്ടും കൈത്താങ്ങായി ദിലീപ്….
പ്രളയ കേരളത്തിന് വീണ്ടും കൈത്താങ്ങായി ദിലീപ്….
Published on

പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി സാമൂഹ്യ-രാഷ്ടീയ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങീ മുന്‍നിര നായകന്മാര് സാമ്പത്തികമായും മാനസികമായും ദുരിതബാതിതര്ക്ക് ആശ്വാസമായപ്പോള്‍ ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയാണ് ദിലീപ് കേരളത്തിന് കൈത്താങ്ങായത്. രംഗത്തെത്തിയത്. എന്നാലിപ്പോള്‍ ദിലീപ് വീണ്ടും കേരളത്തിന് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തവണ ദിലീപ് ചാലക്കുടി ആശുപത്രിയിലാണ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി മൂന്നു കോടി രൂപയുടെ മരുന്നുകള്‍ സ്റ്റോക്ക് ഉണ്ടായിരുന്നത് പ്രളയത്തില്‍ നശിച്ചിരുന്നു. 10 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ആശുപത്രിയിലുണ്ടായത്.
ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ നല്‍കിയിരിക്കുകയാണ് ദിലീപ്. മരുന്നുകള്‍, ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ ഏറ്റുവാങ്ങി. മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു.
Once again Dileep s helping hands to Kerala flood
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...