Connect with us

ഇത്രയും ലോകം, വളരെ കുറച്ച് സമയം; താജ് മഹലിന് അരികിൽ നിന്നും മഞ്ജുവാര്യര്‍

Actress

ഇത്രയും ലോകം, വളരെ കുറച്ച് സമയം; താജ് മഹലിന് അരികിൽ നിന്നും മഞ്ജുവാര്യര്‍

ഇത്രയും ലോകം, വളരെ കുറച്ച് സമയം; താജ് മഹലിന് അരികിൽ നിന്നും മഞ്ജുവാര്യര്‍

ഇടയ്ക്ക് സിനിമയിൽ നിന്ന് ഒരിടവേളയെടുത്തെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജുവാര്യര്‍. സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. എല്ലാ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ, താജ് മഹലിന് അരികിൽ നിന്നുള്ളൊരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. “ഇത്രയും ലോകം, വളരെ കുറച്ച് സമയം,” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച പോസ്റ്റിലും ചാക്കോച്ചന്റെ കുടുംബത്തോടൊപ്പം രമേഷ് പിഷാരടിയേയും മഞ്ജുവാര്യരേയും കാണാം. താജ്മഹലിനരികിൽ നിന്നുള്ള അമ്മയുടെ ചിത്രവും ചാക്കോച്ചൻ പിറന്നാൾ പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയുടെയും കുടുംബത്തിനൊപ്പമായിരുന്നു മഞ്ജുവിന്റെ ആഗ്ര യാത്ര എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

യാത്രകളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് പല അഭിമുഖങ്ങളിലും മഞ്ജുവാര്യർ സംസാരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ് താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത് ആ യാത്രയ്ക്കിടയിലാണെന്ന് തുറന്നു പറഞ്ഞ മഞ്ജു അടുത്തിടെ ഒരു ടൂവീലര്‍ ലൈസന്‍സ് നേടുകയും പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top