നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിഭാഷകരുടെ പങ്ക് അന്വേഷിക്കാത്തതില്‍ വിമര്‍ശനവുമായി സംവിധായകാന്‍ പ്രകാശ് ബാരെ. അഭിഭാഷകരുടെ ഇടപെടലിനെ കുറിച്ച് ആരോപണം ഉയര്‍ന്നിട്ടും അക്കാര്യങ്ങള്‍ അന്വേഷിക്കാതെ എങ്ങനെയാണ് മുന്നോട്ട് പോകാന്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘മഞ്ജു വാര്യരുടെ വിസ്താരത്തില്‍ കോടതിയില്‍ നടന്നത് എന്തെന്ന് അറിയില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പ്രോസിക്യൂഷനും സുപ്രീം കോടതിയെ അറിയിച്ചത് എട്ട് മണിക്കൂറാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ്. ശബ്ദശകലങ്ങള്‍ ഉണ്ട്, ഫോണുണ്ട്, പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറുണ്ട്, എസ്എസ്എല് റിപ്പോര്‍ട്ടുണ്ട്. അതിന് പുറമെ ഇത് കണ്‍ക്ലൂഡ് ചെയ്യാനായി നല്ല പരിചയമുള്ള ആള് എന്ന നിലയില്‍ മഞ്ജു വാര്യരുടെ ആവശ്യമുണ്ടെന്ന് പറഞ്ഞു.
ഇപ്പോള്‍ രണ്ട് ദിവസം കൊണ്ട് മഞ്ജുവിനെ വിസ്തരിച്ച് ഇരിക്കുകയാണ്. വിചാരണ വൈകിപ്പിക്കാനുളള നീക്കമാണെന്ന വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ഇതിന് മുന്‍പ് ഒക്കെ കേസില്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ കൂറുമാറ്റാനും ശ്രമം നടന്നിരുന്നു. വിചാരണയില്‍ നിന്ന് ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയെ മാറ്റി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു സുപ്രീം കോടതിയില്‍ പോയത്. അത് പൊളിഞ്ഞു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.
അഡ്വ അജകുമാര്‍ വന്നതോടെ വളരെ നല്ല രീതിയില്‍ കേസ് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവെച്ച് പോയ കേസില്‍ കാര്യങ്ങള്‍ വളരെ അധികം പുരോഗമിച്ചിട്ടുണ്ട്. ഈ കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ തീര്‍ച്ചയായും മുഴച്ച് നില്ക്കും. അവര്‍ എങ്ങനെയാണ് സാക്ഷിയായ സാഗര്‍ വിന്‍സെന്റിനെ കൂറുമാറ്റാന്‍ ശ്രമിച്ചത്, അവരുടെ ഓഫീസില്‍ കോടതിയില്‍ പ്രസന്റ് ചെയ്യേണ്ട ഫോണുകള്‍ പ്രസന്റാക്കുകയും അവിടെ വെച്ച് അവര്‍ എന്താണ് ചെയ്തതെന്നത്, ബോംബയിലേക്ക് ഫോണ്‍ വാങ്ങാന്‍ പോയത്, ഈ വിവരങ്ങളെല്ലാം കേസിന്റെ ഇന്‍ഫോര്‍മേഷന്റെ ഭാഗമായി ഉണ്ട്. എങ്ങനെയാണ് ഈ സംഭവങ്ങളൊക്കെ ഉണ്ട്, പക്ഷേ ഞങ്ങള്‍ ഇത് അന്വേഷിച്ചില്ലെന്ന് പറയാന്‍ സാധിക്കുക?
കുറ്റം ചെയ്യുന്നവരുടെ കൂടെ നില്ക്കുമ്പോള് നമ്മളും കുറ്റത്തിന്റെ ഭാഗമായി തീരും, നമ്മളും കുറ്റം ചെയ്ത് തുടങ്ങും എന്ന പ്രശ്നത്തിലേക്ക് പോകും, അങ്ങനെയാണല്ലോ ബാലചന്ദ്രകുമാറിനെതിരെ പെണ്ണ് കേസ് ഉണ്ടാക്കുകയും അത്രയും വൃത്തിക്കെട്ട നിലയിലേക്ക് അദ്ദേഹത്തിന്റെ കൂട്ടുകാര്‍ തരംതാണ് പോകുകയും ചെയ്തത്. അതേ സംഭവമാണ് ഇദ്ദേഹത്തിന്റെ വക്കീലന്മാര്ക്കും സംഭവിച്ചത്. അതുകൊണ്ട് തന്നെ ഇനിയുള്ള കേസുകളില്‍ സിസ്റ്റം കൃത്യമായ മെസേജ് കൊടുക്കേണ്ടതുണ്ട്. ഏതറ്റം വരെ വക്കീലന്മാര്ക്ക് പോകാം എന്നത് കൃത്യമായി വ്യക്തമാക്കണം. അഭിഭാഷകരുടെ പങ്ക് കൃത്യമായി അന്വേഷിക്കുക തന്നെ വേണം.
കോടതിയില്‍ നിന്നുള്ള തെളിവ് ആക്സസ് ചെയ്യപ്പെട്ടുവെന്ന് കണ്ടിട്ടും ഇതൊന്നും അന്വേഷിച്ചില്ലെന്നത് അത്ഭുതപ്പെടുന്നതാണ്. പ്രോസസ് ഒക്കെ പൂര്‍ണമായി എന്ത് വിധി വന്നാലും നമ്മള് അത് സ്വീകരിച്ചാല്‍ മതി എന്ന് വിളിച്ച് പറയുമ്പോള്‍ ഇതൊക്കെ ഇതിനകത്തെ വലിയ പുഴുക്കുത്തുകളായി നില്‍ക്കുകാണ്. ഇനിയും വൈകിയാണെങ്കിലും ഇക്കാര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.
മാത്രമല്ല, സമൂഹത്തില്‍ പല പ്രമുഖരായ ആളുകളുടെ കൈയ്യും കാലും പിടിച്ച് നിരപരാധിയാണ് വരുത്താനുള്ള ക്യാമ്പെയ്ന് നടത്തുകയാണ് ദിലീപ് എന്നും പ്രകാശ് ബാരെ പറഞ്ഞു. തെളിവുകളുടെ കാര്യത്തില്‍ കോടതിക്ക് പോലും രണ്ട് തവണ ആലോചിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് പോകേണ്ടി വരുന്ന തരത്തിലുള്ള ക്യാമ്പെയ്നാണ്. ഈ കേസിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പറഞ്ഞത് കേസിലെ എട്ടാം പ്രതിയായ ദിലീപാണ്. അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ നടക്കട്ടെയെന്നും പ്രകാശ് ബാരെ പറഞ്ഞു.
‘പ്രോസിക്യൂഷന് പറഞ്ഞത് 41 പേരെ മാത്രം വിസ്തരിച്ചാല്‍ മതി, 20 ദിവസം വേണമെന്നാണ് പ്രോസിക്യൂഷന് പറഞ്ഞത്. 41 സാക്ഷികളേയും വേണ്ടെന്നല്ല ചിലരെ കാണിച്ച് ഇവരെ വിസ്തരിക്കരുതെന്നാണ് പ്രതിഭാഗം പറയുന്നത്. ദിലീപിന്റെ വാദം അംഗീകരിക്കേണ്ടതല്ലെന്ന് സുപ്രീം കോടതിക്ക് രണ്ടാമതൊരു തവണ ആലോചിക്കേണ്ടി വന്നില്ല. ഇനി കേസ് നടക്കട്ടെ. ശബ്ദ രേഖയിലെ ശബ്ദം തിരിച്ചറിയാന്‍ എഫ് എസ് എല്‍ ഉദ്യോഗസ്ഥര്‍ ഉണ്ട് എന്തിനാണ് മഞ്ജുവാര്യരെ കൊണ്ടുവരുന്നതെന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞത്. എന്ത് തെളിവുകളാണ് ഈ കേസില്‍ ഉള്ളതെന്ന് പൊതുജനത്തിന് അറിയില്ല’
‘പക്ഷേ മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍ പോയതോടെ വളരെ ശക്തമായ തെളിവുകളും പ്രോസിക്യൂഷന് പ്രോസസും നടന്ന് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. അവര്‍ ഇനിയെന്ത് നടക്കുമെന്ന കാര്യത്തില്‍ ആശങ്കാകുലരാണ്. നേരത്തേ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയതാണ്. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ വളരെ നല്ല രീതിയിലാണ് കേസ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാകാണ്’, എന്നും പ്രകാശ് ബാരെ പറഞ്ഞു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...