Connect with us

പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്, ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കൂ; അഡ്വ. ആളൂര്‍ പറയുന്നു

News

പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്, ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കൂ; അഡ്വ. ആളൂര്‍ പറയുന്നു

പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്, ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കൂ; അഡ്വ. ആളൂര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ നിര്‍ണായക സാക്ഷിയാണെന്ന് അഡ്വ ബിഎ ആളൂര്‍. അവര്‍ ഇപ്പോള്‍ കോടതിയില്‍ വന്നത് തന്റെ മുന്‍ ഭാര്‍ത്താവായ വ്യക്തി ആരുമായോ നടത്തിയ സംഭാഷണം അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.എന്നാല്‍ സാക്ഷിയുടെ ക്രഡിബിളിറ്റിയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം നടത്തുന്നതെന്നും അഡ്വ ആളൂര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ആളൂരിന്റെ പ്രതികരണം.

കേസിലെ തെളിവുകള്‍ ശക്തമാണെന്നാണ് ലഭിച്ച വിവരം. മികവുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്റെ കൈയ്യിലുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.1 മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ അല്ല ഈ കേസ് നടത്തുന്നത്, എട്ടാം പ്രതിയുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്.ഒന്നാം പ്രതിയും അല്ലെങ്കില്‍ രണ്ട് മുതല്‍ 7 വരെയുള്ളവര്‍ എന്തുകൊണ്ട് വേര്‍തിരിഞ്ഞ് നില്‍ക്കുന്നു എന്നതാണ് ചോദ്യം.

ഇപ്പോഴത്തെ സാഹചര്യം വെച്ച് എട്ടാം പ്രതി മാത്രമാണ് സുദൃഢമായി കേസ് നടത്തുന്നത്. അതിന് കാരണം രാഷ്ട്രീയപരമായും സാമ്പത്തിക പരമായും സ്വാധീനം ചെലുത്താനും സാധിക്കുന്ന വ്യക്തിയായത് കൊണ്ട് തീര്‍ച്ചയായും നല്ല വക്കീലിനെ വെച്ച് കേസ് നടത്താന്‍ സാധിക്കും .കേസില്‍ മഞ്ജു വാര്യര്‍ ഒരു സാക്ഷിയാണ്. അവര്‍ ഇപ്പോള്‍ കോടതിയില്‍ വന്നത് തന്റെ ഭര്‍ത്താവ് ആരുമായോ നടത്തിയ സംഭാഷണം അത് അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.

ഈ കോടതിയില്‍ അതുകൊണ്ട് തന്നെ മഞ്ജു നിര്‍ണായക സാക്ഷിയാണെന്നും കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ കൂട്ടിയിണക്കാനുള്ള കണ്ണിയാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്. സാക്ഷിയുടെ ക്രഡിബിളിറ്റിയെ കുറിച്ച് ഇംപീച്ച് ചെയ്യുന്നതിനാണ്. പക്ഷേ നല്ല കോടതികള്‍ സാക്ഷികളുടെ ഇപ്പോഴത്തെ പെരുമാറ്റ രീതിയും മുന്‍കാലത്തെ പെരുമാറ്റ രീതിയും പരിശോധിച്ച് ഇപ്പോള്‍ അവര്‍ക്കെതിരെ മദ്യപിക്കുന്നുവെന്ന് പറഞ്ഞത് പോലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുവാദമൊന്നും കൊടുക്കാറില്ല.

ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ശബ്ദരേഖയിലെ തന്റെ ശബ്ദം എഡിറ്റഡ് ആണെന്നും അല്ലെങ്കില്‍ മറ്റാരെങ്കിലും പറഞ്ഞതാണെന്നും ദിലീപ് അവകാശപ്പെട്ടാല്‍ അതല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയുക ദിലീപിനൊപ്പം ഒരുപാട് കാലം ജീവിച്ച വ്യക്തിയിലൂടെയാണ്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പള്‍സര്‍ സുനിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ മഞ്ജുവിന്റെ വിസ്താരത്തില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഒന്നാം പ്രതിക്കെതിരായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അതിന് തടയിടേണ്ടത് ഒന്നാം പ്രതിയുടെ അവകാശമാണ്. അതേസമയം കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കൂകയുള്ളൂവെന്നും അഡ്വ ആളൂര്‍ പറഞ്ഞു.

അതിനിടെ നടി കേസില്‍ ദിലീപാണ് ഇരയെന്ന രാഹുല്‍ ഈശ്വറിന്റെ ചര്‍ച്ചയിലെ വാദത്തിനെതിരേയും ആളൂര്‍ രംഗത്തെത്തി.ദിലീപും പള്‍സര്‍ സുനിയും കുറ്റാരോപിതരാണ്. അവരെ ഒരു തലത്തിലും ഇപ്പോള്‍ ഇരയെന്ന് വിളിക്കാനാകില്ല. നാളെ കേസില്‍ സുനിയും ദിലീപും കുറ്റവിമുക്തരായാല്‍ ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ ദിലീപാണ് ഇരയെന്ന് വേണമെങ്കില്‍ അപ്പോള്‍ പറയാം. ഈ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ ഒരുപക്ഷേ സുനിക്കെതിരെയുള്ള ആരോപണം ശക്തമായി തെളിയുകയും ചെയ്താല്‍ ഒരു പക്ഷേ ഈ കേസിലെ വിറ്റ്‌നസ് ആകേണ്ട ആളാണ് ദിലീപ് എന്ന് പ്രതിഭാഗത്ത് നിന്ന് ദിലീപിന് വാദിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ ദിലീപ് അങ്ങനെയൊന്നും ചെയ്തിട്ടില്ല.

ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ശബ്ദ രേഖയിലെ ദിലീപിന്റെ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന സുപ്രധാന സാക്ഷി മഞ്ജു വാര്യരാണ്. മറ്റൊരാള്‍ അത് പറയാന്‍ സാധിക്കില്ല. മറ്റൊരാള്‍ ദിലീപിന്റെ മകളാണ്. പക്ഷേ മകളെ കേസിലേക്ക് വലിച്ചിഴക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിലെ കഴമ്പ് എത്രത്തോളമുണ്ടെ് തെളിയിക്കാന്‍ ഒരുപക്ഷേ മഞ്ജുവാര്യര്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും അവര്‍ വാല്യു ഉള്ള സാക്ഷി തന്നെയാണ്.

അതേസമയം കേസില്‍ ഇത്തരം സാക്ഷികളെ കൊണ്ട് വരുമ്പോള്‍ പ്രോസിക്യൂഷന്‍ വളരെ അധികം ജാഗ്രത പുലര്‍ത്തണം. പ്രതിഭാഗത്തിന് കേസില്‍ പുതിയൊരു വഴിവെട്ടാനുള്ള അവസരം ഉണ്ടാക്കരുത്. വളരെ സമര്‍ത്ഥരായിട്ടുള്ള അഭിഭാഷകരാണ് പ്രതിഭാഗത്ത് ഉള്ളത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സാക്ഷികളില്‍ നിന്ന് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാക്ഷി വിസ്തരാത്തിനിടയില്‍ നേടാന്‍ അവര്‍ക്ക് സാധിക്കും’,എന്നും ആളൂര്‍ വിശദീകരിച്ചു.

More in News

Trending

Recent

To Top