
Bollywood
സ്നേഹം നിറമുള്ളതാണ്; പ്രണയ ദിനത്തിൽ കിയാര പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
സ്നേഹം നിറമുള്ളതാണ്; പ്രണയ ദിനത്തിൽ കിയാര പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
Published on

അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായി സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതയായത്. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
പ്രണയ ദിനത്തിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കിയാര. “സ്നേഹം നിറമുള്ളതാണ്” എന്ന അടികുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്. സിൽവർ നിറത്തിലുള്ള ലെഹങ്കയ്ക്കൊപ്പം മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയാണ് കിയാര അണിഞ്ഞിരിക്കുന്നത്. സിദ്ധാർത്ഥ് അതേ നിറത്തിലുള്ള കുർത്തയും.
ഞായറാഴ്ചയാണ് ബോളിവുഡിനായുള്ള റിസപ്ഷൻ താരങ്ങൾ സംഘടിപ്പിച്ചത്. ആലിയ ഭട്ട്, ശിൽപ ഷെട്ടി, കാജോൾ, കരൺ ജോഹർ, വിക്കി കൗശൽ, റൺവീർ സിങ്ങ്, കരീന കപൂർ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം റിസപ്ഷനിൽ പങ്കെടുക്കാനെത്തി.ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിവാഹസത്കാരം നടന്നത്.
2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു
വരുണ്‍ ധവാന് നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രാജ് മെഹ്ത സംവിധാനം ചെയ്ത ചിത്രത്തിൽ അനില്‍ കപൂര്‍, നീതു കപൂര്‍, മനീഷ് പോള്‍, പ്രജക്ത കോലി, ടിസ്ക ചോപ്ര, വരുണ്‍ സൂദ്, എല്‍നാസ് നുറൂസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. റിഷഭ് ശര്‍മ്മ, അനുരാഗ് സിംഗ്, സുമിത് ബതേജ, നീരജ് ഉദ്ധ്വാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മിഷന് മജ്നുവാണ് സിദ്ധാർത്ഥിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് സ്ട്രീം ചെയ്യും. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്, കുമുദ് മിശ്ര, അര്ജന് ബജ്വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....