Bollywood
മുസ്ലീം സമുദായത്തെ അപമാനിക്കുന്നു; ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് നടന്‍ ഫൈസന്‍ അന്‍സാരി
മുസ്ലീം സമുദായത്തെ അപമാനിക്കുന്നു; ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് നടന്‍ ഫൈസന്‍ അന്‍സാരി
പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങളും സൈബര്‍ആക്രമണങ്ങളും നടക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കാന്‍ നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫൈസന്‍ അന്‍സാരി.
ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ഫത്വ പുറപ്പെടീവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. ഉര്‍ഫി മരിച്ചാല്‍ പള്ളിയില്‍ ഖബര്‍ സ്ഥാനം നിരോധിക്കണമെന്നാണ് ഫൈസാന്‍ അപേക്ഷയില്‍ പറയുന്നത്.
എന്നാല്‍ താന്‍ ഇസ്‌ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ല എന്നും ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.
സ്ത്രീകള്‍ക്കെതിരെ അതിക്രമണം നടത്തുന്ന നിങ്ങളെപോലെയുള്ള ഫേക്ക് ഐഡികള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന് ആഗ്രഹിക്കുന്നു എന്നും താനൊരു നിരീശ്വര വാദിയാണെന്നും ഉര്‍ഫി പ്രതികരിച്ചിരുന്നു. അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്നും അടുത്തിടെ ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു.
തന്റെ വസ്ത്രധാരമാണ് മുസ്‌ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്‌ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു. എനിക്കെതിരെയുള്ള രാഷ്ട്രീയ ഭീഷണികളില്‍ ചില ഉടമകള്‍ക്ക് പ്രശ്‌നമുണ്ട്. മുംബൈയില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ് എന്നായിരുന്നു ഉര്‍ഫി പറഞ്ഞത്.
