അന്ന് അവാർഡ് വാങ്ങിയെന്ന് അല്ലാതെ മറ്റൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഇന്ന് ഞാൻ എല്ലാം ഓവർ അനലൈസ് ചെയ്യാറുണ്ട്; മംമ്ത മോഹൻദാസ്
Published on

എംടിയുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹൻദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പല പ്രതിസന്ധികളേയും കാന്‍സറിനെ പോലും അതിജീവിച്ച് ചിരിച്ചുകൊണ്ട് വന്ന നടി എന്ന നിലയില്‍ മംമ്ത മോഹന്‍ദാസ് എന്നും ഒരു പ്രചോദനമാണ്.
പതിനൊന്ന് വർഷത്തിന് മുമ്പ് ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചത് എന്നും അന്ന് തനിക്ക് 24 വയസായിരുന്നുവെന്നും മംമ്ത അടുത്തിടെ പറഞ്ഞിരുന്നു. അര്‍ബുദത്തോട് മല്ലിട്ട് ജീവന് നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു.
ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്. ഇന്ന് ജീവിതത്തോട് നൂറുമടങ്ങ് പ്രണയം മാത്രമാണ് എന്നാണ് അടുത്തിടെ മംമ്ത പറഞ്ഞത്. അടുത്തിടെ മറ്റൊരു രോഗവും മംമ്തയ്ക്ക് സ്ഥിരീകരിച്ചിരുന്നു. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗത്തോടും താരം ഇപ്പോൾ പൊരുതുന്നുണ്ട്.
ത്വക്കിന്റെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിന് നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്.പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിന് കാരണം .ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു, ചില പ്രദേശങ്ങളിൽ ഇത് 16 ശതമാനം വരെയാണ്. രോഗങ്ങൾ തന്നെ വേട്ടയാടുമ്പോഴും തന്റെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും പിറകെയാണ് മംമ്തയുടെ സഞ്ചാരം.
ഒട്ടനവധി സിനിമകളാണ് മംമ്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിത ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ മംമ്ത പങ്കുവെച്ചിരിക്കുകയാണ്.
അരുന്ധതി എന്ന ബിഗ് ഹിറ്റ് ചിത്രം നഷ്ടപ്പെടുത്തിയതിനെ കുറിച്ചും മംമ്ത സംസാരിച്ചു. ‘പാട്ട് പാടിയതിന് ഫിലിം ഫെയർ കിട്ടിയിട്ടുണ്ട്. അതും മാസ് സോങ്ങിന്. അന്ന് എസ്പിബി സാറിനാണ് മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചത്. മെലഡി പാടി അവാർഡ് വാങ്ങണമെന്നായിരുന്നു. അതിനാൽ ഇത് അക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.’
‘അന്ന് എനിക്ക് 23 വയസെ ഉണ്ടായിരുന്നുള്ളൂ. അന്ന് അവാർഡ് വാങ്ങിയെന്ന് അല്ലാതെ മറ്റൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഇന്ന് ഞാൻ എല്ലാം ഓവർ അനലൈസ് ചെയ്യാറുണ്ട്. പല അവാർഡും എനിക്ക് അർഹതപ്പെട്ടതായിരുന്നില്ലെന്നും തോന്നാറുണ്ട്. ഇങ്ങനത്തെ പാട്ടിനൊക്കെ ഫിലിം ഫെയർ കിട്ടുമോയെന്ന് അന്ന് ചിന്തിച്ചിരുന്നു.’പെട്ടന്നാണ് ഗായികയായി ഞാൻ മാറിയത്. ഡിഎസ്പിയാണ് എന്നിലെ പിന്നണി ഗായികയെ കണ്ടെത്തിയത്. ഒരു തെലുങ്ക് സിനിമയുടെ ഫോട്ടോഷൂട്ടിനിടെ ഞാൻ പാട്ടും പാടി നടക്കുന്നത് അദ്ദേഹം കണ്ടു ശ്രദ്ധിച്ചു. അങ്ങനെ രണ്ട് ദിവസം കൂടി ചെന്നൈയിൽ നിന്നു. രാഖി രാഖി പാട്ട് പാടി. പിന്നീടാണ് ഞാൻ രാജമൗലി സാറിന്റെ യമദോങ്കയിൽ അഭിനയിച്ചത്.’
‘അന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു എന്തുകൊണ്ടാണ് നേരത്തെ തെലുങ്കിൽ അഭിനയിക്കാതിരുന്നതെന്ന്. അന്ന് അദ്ദേഹത്തോട് അരുന്ധതി സിനിമയിൽ അഭിനയിക്കാതിരുന്നതിനെ കുറിച്ച് പറഞ്ഞു. ആദ്യം സിനിമ ചെയ്യാൻ ഞാൻ സമ്മതിച്ചിരുന്നു.’പിന്നീട് പലരും എന്നോട് പറഞ്ഞു ആ സംവിധായകന് ഇത്രയും വലിയൊരു സിനിമ ചെയ്യാനുള്ള കഴിവില്ല അതുകൊണ്ട് പിന്മാറിക്കോളൂവെന്ന്. അന്ന് ടെൻഷൻ കാരണം ഞാൻ പിന്മാറി. കഥ കേട്ടതും രാജമൗലി സാർ എന്നോട് പറഞ്ഞു ഞാൻ ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന്. കാരണം ആ സിനിമയിൽ നായികയായ നടിയുടെ ജീവിതം തന്നെ പിന്നീട് മാറിയെന്നും അദ്ദേഹം എന്നോട് പറഞ്ഞു.’
‘ലൈവ് എന്നൊരു സിനിമ അടുത്തിടെയാണ് ഞാൻ ചെയ്ത് പൂർത്തിയാക്കിയത്. ഒരു തെലുങ്ക് സിനിമയും വരാനുണ്ട്. അരുന്ധതി നഷ്ടപ്പെടുത്തിയതിന്റെ സങ്കടം ആ തെലുങ്ക് സിനിമയിലൂടെ ഞാൻ തീർക്കും’ മംമ്ത മോഹൻദാസ് പറഞ്ഞു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...