
Movies
‘വീരസിംഹ റെഡ്ഡി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
‘വീരസിംഹ റെഡ്ഡി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
Published on

ഈ വര്‍ഷത്തെ നന്ദമൂരി ബാലകൃഷ്ണയുടെ ആദ്യ ചിത്രം ‘വീരസിംഹ റെഡ്ഡി’ ഒ.ടി.ടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വൈകിട്ട് 6 മണിക്കാണ് പ്രദര്‍ശനം തുടങ്ങുക. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. ശ്രുതി ഹാസന് നായികയായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വരലക്ഷ്മി ശരത്കുമാര്, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. 133 കോടി കളക്ഷന്‍ നേടിയ ചിത്രം ആക്ഷന്‍ ഡ്രാമയായാണ് എത്തിയത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിയത് ജനുവരി 12ന് ആയിരുന്നു.
ട്രോളുകളിലൂടെയാണ് നന്ദമൂരി ബാലകൃഷ്ണയെന്ന തെലുങ്ക് താരത്തെ മലയാളികള്‍ കണ്ടത്. എന്നാല്‍ തെലുങ്കില്‍ ഗംഭീര വിജയമാണ് ബാലയ്യ ചിത്രങ്ങള്‍ ഇപ്പോള്‍ നേടുന്നത്. നൂറ് കോടിക്ക് മുകളില്‍ കളക്ഷനാണ് താരത്തിന്റെ ചിത്രങ്ങള്‍ നേടാറുള്ളത്.
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...